Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

പിടിച്ചുനിര്‍ത്തിയത് മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥ; 'ഗരുഡന്‍' വണ്‍ടൈം വാച്ചബിള്‍

Suresh Gopi Garudan Movie Review
, ശനി, 4 നവം‌ബര്‍ 2023 (14:46 IST)
തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളുമായി സുരേഷ് ഗോപി - ബിജു മേനോന്‍ കൂട്ടുകെട്ടില്‍ പിറന്ന 'ഗരുഡന്‍'. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ അരുണ്‍ വര്‍മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ത്രില്ലര്‍ ഴോണറിലാണ് 'ഗരുഡന്‍' ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത ഇന്‍വസ്റ്റിഗേഷന്‍ സ്റ്റോറിയാണ് ചിത്രത്തിന്റേത്. അതുകൊണ്ട് തന്നെ എല്ലാവിധ പ്രേക്ഷകര്‍ക്കും ശരാശരിയില്‍ ഉയര്‍ന്ന സിനിമാ അനുഭവമായി 'ഗരുഡന്‍' തോന്നും. 
 
കൊച്ചി നഗരത്തില്‍ നടക്കുന്ന ഒരു കുറ്റകൃത്യത്തില്‍ നിന്നാണ് സിനിമയുടെ തുടക്കം. ഈ കേസ് അന്വേഷിക്കുന്നത് ഡി.സി.പി ഹരീഷ് മാധവനാണ്. സുരേഷ് ഗോപിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി ഒരിക്കല്‍ കൂടി മലയാളികളുടെ ത്രില്ലടിപ്പിക്കുന്നു. കോളേജ് പ്രൊഫസറായ നിശാന്ത് എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് കഥാപാത്രങ്ങളുടെയും കോംബിനേഷന്‍ സീനുകള്‍ സിനിമയില്‍ വളരെ പ്രധാനപ്പെട്ടതാണ്. ബിജു മോനോന്റെ അഭിനയം എടുത്തുപറയേണ്ട ഒന്നാണ്. പലയിടത്തും സുരേഷ് ഗോപിയേക്കാള്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത് ബിജു മേനോനാണ്. 
 
മിഥുന്‍ മാനുവലിന്റെ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. ഇമോഷണല്‍ രംഗങ്ങളും സംഘട്ടന രംഗങ്ങളും സിനിമയെ കൂടുതല്‍ മികച്ചതാക്കുന്നു. ജെയ്ക് ബിജോയിയുടെ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങി തരക്കേടില്ലാത്ത ചിത്രങ്ങളുടെ പട്ടികയില്‍ ഗരുഡനേയും ഉള്‍പ്പെടുത്താം. സംവിധാനത്തില്‍ ചില പാളിച്ചകള്‍ ഉണ്ടെങ്കിലും തുടക്കം മുതല്‍ ഒടുക്കം വരെ സസ്‌പെന്‍സ് സ്വഭാവം നിലനിര്‍ത്താന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വന്‍ സ്വീകരണം,'ഗരുഡന്‍' നാട് ആഘോഷിക്കുന്ന സന്തോഷത്തിലാണ് നടന്‍