Dulquer Salmaan Film Chup Review: കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുമായി ദുല്‍ഖര്‍ സല്‍മാന്‍; ചുപ് ഗംഭീരമെന്ന് പ്രേക്ഷകര്‍

Webdunia
വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (15:36 IST)
Dulquer Salmaan Film Chup Review: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഏറ്റവും പുതിയ ചിത്രം ചുപ്പ്: റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് തിയറ്ററുകളില്‍. ആദ്യ ഷോയ്ക്ക് ശേഷം ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ചുപ്പിലേതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
 
ആര്‍.ബാല്‍ക്കി സംവിധാനം ചെയ്ത ചുപ്പ് ഒരു സെക്കോളജിക്കല്‍ ക്രൈം ത്രില്ലറാണ്. സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ബട്ട് എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ആദ്യ ഷോയ്ക്ക് ശേഷം ചുപ്പിന് കിട്ടിയ പ്രേക്ഷക പ്രതികരണങ്ങള്‍ നോക്കാം. 
 
'വളരെ ശക്തവും വേറിട്ടതുമായ സിനിമ. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന വളരെ വ്യത്യസ്തമായ സിനിമാ ആവിഷ്‌കാരം. ചില സ്ഥലങ്ങളില്‍ കഥ പറച്ചില്‍ പതുക്കെ ആണെങ്കിലും അതൊന്നും സിനിമയെ പിന്നോട്ട് വലിക്കുന്നില്ല. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ശ്വേതയും സണ്ണി ഡിയോളും പൂജ ബട്ടും മികച്ചുനിന്നു' 
 
'ചുപ്പ് കണ്ടു, ദുല്‍ഖര്‍ സല്‍മാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അതിഗംഭീര പ്രകടനങ്ങള്‍ അടങ്ങിയ വളരെ എന്‍ഗേജിങ് ആയ ക്രൈം ത്രില്ലര്‍. മനസ്സിനെ കീഴക്കുന്ന സംഗീതവും സംവിധാനവും' 
 
'ആര്‍.ബാല്‍കിയുടെ സംവിധാനം എടുത്തുപറയണം. അദ്ദേഹം തന്റെ ക്ലാസ് ഒരിക്കല്‍ കൂടി വെളിപ്പെടുത്തി. പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്റെ നിറഞ്ഞാട്ടം' 
 
'ചുപ്പ് എന്തൊരു കിടിലന്‍ ത്രില്ലറാണ് ! ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്  ഒരു സംശയവും വേണ്ട....തിയറ്ററില്‍ നിന്ന് നിര്‍ബന്ധമായും കാണേണ്ട സിനിമ..ദുല്‍ഖര്‍ ചുമ്മാ പൊളിച്ചു..ഒന്നുകൂടി തിയറ്ററില്‍ കാണാന്‍ കാത്തിരിക്കാന്‍ വയ്യ' 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments