Webdunia - Bharat's app for daily news and videos

Install App

Guruvayoorambala Nadayil First Half Review: ദേ അടുത്ത ഹിറ്റ് മണക്കുന്നു ! ഗുരുവായൂരമ്പല നടയില്‍ ചിരിപ്പടമെന്ന് പ്രേക്ഷകര്‍; ആദ്യ പകുതിക്ക് മികച്ച പ്രതികരണം

അനശ്വര രാജന്റെ സഹോദരനായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്

രേണുക വേണു
വ്യാഴം, 16 മെയ് 2024 (12:48 IST)
Guruvayoorambala Nadayil First Half Review: പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത 'ഗുരുവായൂരമ്പല നടയില്‍' തിയറ്ററുകളില്‍. ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുടുംബസമേതം ആസ്വദിക്കാവുന്ന കോമഡി പടമെന്നാണ് ആദ്യ പകുതിയെ കുറിച്ച് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ആദ്യ പകുതി പോലെ തന്നെ രണ്ടാം പകുതിയും കംപ്ലീറ്റ് എന്റര്‍ടെയ്‌നറായാല്‍ 2024 ലെ മറ്റൊരു സൂപ്പര്‍ഹിറ്റ് പിറക്കുമെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചു പറയുന്നു. 
 
പൃഥ്വിരാജിന്റെ കോമഡി രംഗങ്ങള്‍ നന്നായിട്ടുണ്ട്. ആദ്യ പകുതിയില്‍ കൂടുതല്‍ കൈയടി വാങ്ങുന്നത് ബേസില്‍ ജോസഫാണ്. മുന്‍പ് ബേസില്‍ ചെയ്തിട്ടുള്ള കോമഡി വേഷങ്ങളോട് താരതമ്യം ചെയ്യാമെങ്കിലും ഇതില്‍ ഒരുപടി കൂടി കടന്ന് എന്റര്‍ടെയ്‌നറായി അഴിഞ്ഞാടിയിരിക്കുകയാണ്. വിപിന്‍ ദാസിന്റേത് മികച്ച സംവിധാനമാണെന്നും ആദ്യ പകുതിക്ക് ശേഷം പ്രേക്ഷകര്‍ പറയുന്നു. 
 
അനശ്വര രാജന്റെ സഹോദരനായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. അനശ്വരയും ബേസിലും തമ്മിലുള്ള വിവാഹവും അതുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നടന്‍ അജു വര്‍ഗീസ് ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ദീപ പ്രദീപിന്റേതാണ് കഥ. ക്യാമറ നീരജ് രവി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേയും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മേത്ത, സി.വി.ശരത്തി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെഹ്റു ട്രോഫി വള്ളംകളി: പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം

മൃതദേഹം അര്‍ജുന്റേത്; ഡിഎന്‍എ ഫലം പോസിറ്റീവ്

അതിഥി അദ്ധ്യാപകർക്കും ഇനി ശമ്പളം മാസാമാസം; മാർഗ്ഗനിർദേശങ്ങൾ തയ്യാറായി

ഓൺലൈൻ തട്ടിപ്പിലൂടെ 31.97 ലക്ഷം തട്ടിയ കേസിൽ 2 പേർ അറസ്റ്റിൽ

അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി, പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എം വി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments