Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സത്യന്‍ അന്തിക്കാട് ഇപ്പോഴും പഴയ റൂട്ടില്‍ തന്നെ'; നിരാശപ്പെടുത്തി ജയറാമും മീര ജാസ്മിനും, 'മകള്‍' മോശം സിനിമയെന്ന് ആദ്യ പ്രതികരണം

'സത്യന്‍ അന്തിക്കാട് ഇപ്പോഴും പഴയ റൂട്ടില്‍ തന്നെ'; നിരാശപ്പെടുത്തി ജയറാമും മീര ജാസ്മിനും, 'മകള്‍' മോശം സിനിമയെന്ന് ആദ്യ പ്രതികരണം
, വെള്ളി, 29 ഏപ്രില്‍ 2022 (13:07 IST)
സത്യന്‍ അന്തിക്കാട് ചിത്രം 'മകള്‍' തിയറ്ററുകളില്‍. വന്‍ പ്രതീക്ഷകളോടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ക്ക് ജന്മം നല്‍കിയ ജയറാം-സത്യന്‍ അന്തിക്കാട് കോംബിനേഷന്‍, പ്രിയനടി മീര ജാസ്മിന്റെ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് എന്നീ നിലകളിലെല്ലാം ചിത്രത്തിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ഈ പ്രതീക്ഷകളെ മകള്‍ തൃപ്തിപ്പെടുത്തിയോ? പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ നോക്കാം. 
 
സിനിമയ്ക്ക് മോശം പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. കാലത്തിനൊപ്പം അപ്‌ഡേറ്റ് ആകാത്ത സത്യന്‍ അന്തിക്കാട് ചിത്രമെന്ന് ഒരാള്‍ കുറിച്ചിരിക്കുന്നു. ഒരു തരത്തിലും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാത്ത ബോറന്‍ പടമെന്നാണ് നിരവധിപേര്‍ കമന്റ് ചെയ്തിരിക്കുന്നത്. ജയറാം-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ നിന്ന് ഇങ്ങനെയൊരു സിനിമ പ്രതീക്ഷിച്ചില്ല, മീര ജാസ്മിന്‍ നിരാശപ്പെടുത്തി, എല്ലാ അര്‍ത്ഥത്തിലും ഒരു മോശം സിനിമ എന്നിങ്ങനെയാണ് മകള്‍ സിനിമയോടുള്ള പ്രേക്ഷക പ്രതികരണങ്ങള്‍. 
 
ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് മകള്‍. സിദ്ധിഖ്, മീര നായര്‍, നസ്ലന്‍, ശ്രീനിവാസന്‍, ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമാ മേഖലയില്‍ നിന്ന് പതിവ് കാതടപ്പിക്കുന്ന നിശബ്ദതയാണ്, സംഘടനകള്‍ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല:ഡബ്ല്യു സി സി