Webdunia - Bharat's app for daily news and videos

Install App

ടീസറും ട്രെയിലറും കാണിച്ചതിൽ കൂടുതൽ മാസൊന്നും സിനിമയിലില്ല, പ്രതീക്ഷകൾ തെറ്റിച്ച് ഒടിയൻ!

Webdunia
വെള്ളി, 14 ഡിസം‌ബര്‍ 2018 (10:41 IST)
ഒടിയൻ മാണിക്യൻ അവതരിച്ചു. മാസും ക്ലാസും ചേർന്നൊരു അപൂർവ്വ പടത്തിനു വേണ്ടി വെയിറ്റിംഗ് ആയിരുന്നു ആരാധകർ. അതിനു കാരണം പലതാണ്. മോഹൻലാൽ എന്ന അതുല്യ നടൻ. ആക്ഷൻ കൊറിയോഗ്രഫിയുടെ അവസാന വാക്ക് പീറ്റർ ഹെയിൻ. ദിനം‌പ്രതി പ്രതീക്ഷകൾ നൽകുന്ന സംവിധായകൻ ശ്രീകുമാർ മേനോന്റെ വാക്കുകൾ. എന്നാൽ, ആ പ്രതീക്ഷകൾ എല്ലാം തകിടം മറിയുന്ന കാഴ്ചയാണ് കാണുന്നത്. 
 
ഒടിയൻ ഒരു മോശം സിനിമയല്ല. പക്ഷേ, അമിത ഹൈപ്പും പ്രതീക്ഷയും ചിത്രത്തെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും നൽകിയ പ്രതീക്ഷ അത്രയ്ക്കുണ്ടായിരുന്നു. ടീസറിലും ട്രെയിലറിലും ഒടിയനെന്നാൽ മാസാണ്. എന്നാൽ, ഇതിൽ കാണിച്ച മാസിനേക്കാൾ കൂടുതലൊന്നും ചിത്രത്തിലില്ലെന്നാണ് റിപ്പോർട്ട്. 
 
വിഫ്‌എക്സ് രംഗങ്ങൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതല്ല. പക്ഷേ, കഥ പറയുന്ന രീതി വ്യത്യസ്തമാണ്. ഒരു ഒഴുക്കിൽ അലിഞ്ഞ് ചേർന്ന പോലെയാണ് കഥ മുന്നോട്ട് പോകുന്നത്. അഭിനേതാക്കളെല്ലാം തകർത്താടിയ ചിത്രം തന്നെ. എന്നാൽ, ലാഗ് അനുഭവപ്പെടുന്നതോടെ കഥയുടെ രസം മാറുന്നു.  
 
വെറും ഒരു ആവറേജ് അല്ലെങ്കിൽ എബോവ് ആവറേജ് മാത്രമൊതുങ്ങുന്ന ഒരു ചിത്രതെയാണോ സംവിധായകൻ മലയാള സിനിമാ ചരിത്രത്തിലെ നാഴികകല്ല് ആകുവാൻ പോകുന്ന ചിത്രം എന്നൊക്കെ വിശേഷിപ്പിച്ചത് എന്നും സോഷ്യൽ മീഡിയകളിൽ ചോദ്യമുയർന്നു കഴിഞ്ഞു..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്ക് മുന്നില്‍ വ്യോമപാത അടച്ച പാകിസ്ഥാന് 400 കോടിയുടെ നഷ്ടം

കുട്ടികളെ ഉപദ്രവിക്കുന്ന ആര്‍ക്കെതിരെയും നടപടി: വിദ്യാഭ്യാസ മന്ത്രി

Operation Sindoor: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു; സ്ഥിരീകരണം

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

കന്നുകാലികളെയും മറ്റുവളര്‍ത്തുമൃഗങ്ങളെയും ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കും, പക്ഷെ ഇക്കാര്യങ്ങള്‍ ചെയ്യണം

അടുത്ത ലേഖനം
Show comments