റിച്ചി - നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം തൃപ്തിപ്പെടുത്തിയോ? റിവ്യൂ വായിക്കാം!

നേഹ വില്യംസ്

വെള്ളി, 8 ഡിസം‌ബര്‍ 2017 (16:45 IST)
നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം എന്ന രീതിയില്‍ ‘റിച്ചി’ക്ക് പ്രാധാന്യമുണ്ട്. നവാഗതനായ ഗൌതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം പക്ഷേ പ്രേക്ഷകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന ഒന്നല്ല എന്ന് പറയാതെ വയ്യ. തിരക്കഥയില്‍ ഉണ്ടായ പാളിച്ചയും സംവിധാനത്തിലെ പിഴവുകളും സിനിമയുടെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്നു.
 
വിക്രം വേദ പോലെ ഗാംഗ്സ്റ്റര്‍ ക്രൈം ത്രില്ലറുകള്‍ തമിഴകത്ത് നിറഞ്ഞോടിയ സമയമാണിത്. എന്നാല്‍ വിക്രം വേദ സൃഷ്ടിച്ച ഇം‌പാക്ടിന്‍റെ ഒരു ശതമാനം പോലും റിച്ചിക്ക് സൃഷ്ടിക്കാനാവുന്നില്ല. ആദ്യ പകുതിയൊക്കെ കഥ പറച്ചില്‍ വളരെ സ്ലോ പേസിലാണ്. നിവിന്‍ പോളിയുടെ സാന്നിധ്യവും ആദ്യപകുതിയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.
 
നിവിന്‍ പോളിയുടെ മാസ് ലുക്ക് കണ്ട് ഒരു മാസ് ആക്ഷന്‍ സിനിമ മോഹിച്ച് തിയേറ്ററിലെത്തുന്നവരെ കടുത്ത നിരാശയിലാഴ്ത്തും റിച്ചി. കഥ പറച്ചിലിന്‍റെ കാര്യത്തില്‍ പുതിയ ശൈലി കണ്ടെത്താന്‍ സംവിധായകന് കഴിയുന്നുണ്ടെങ്കിലും അത് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന വിധത്തില്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടു. 
 
കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ നിവിന്‍ പോളിക്ക് കഴിഞ്ഞു. ഒരു പരീക്ഷണചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറാനുള്ള നിവിന്‍റെ തീരുമാനത്തെ അഭിനന്ദിക്കാം. എന്നാല്‍ ഒരു പുതിയ മാസ് ഹീറോയെ പ്രതീക്ഷിച്ച് തിയേറ്ററുകളിലെത്തിയ തമിഴ് പ്രേക്ഷകര്‍ക്ക് റിച്ചിയും നിവിന്‍ പോളിയും നിരാശ മാത്രമാണ് നല്‍കിയത്.
 
സെ‌ല്‍‌വ എന്ന കഥാപാത്രമായി നട്ടിയും ഈ സിനിമയിലുണ്ട്. പ്രകാശ് രാജാണ് മറ്റൊരു വലിയ സാന്നിധ്യം. നിവിന്‍ പോളിക്കൊപ്പം നട്ടിക്കും പെര്‍ഫോമന്‍സിന് സാധ്യതയുള്ള രണ്ടാം പകുതിയാണ് റിച്ചിക്കുള്ളത്. മൊത്തത്തില്‍ പരിശോധിച്ചാല്‍ ഒരു ശരാശരി ചിത്രം എന്നതില്‍ നിന്ന് ഉയരാന്‍ നിവിന്‍ പോളിയുടെ ആദ്യ തമിഴ് സിനിമയ്ക്ക് കഴിയുന്നില്ല.
 
റേറ്റിംഗ്: 2.5/5

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം പൊരിവെയിലത്ത് ഗ്രൗണ്ടിലായിരുന്നു ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്തത് - എഡ്ഡിയാകാൻ മമ്മൂട്ടി ചെയ്തത്