മധുരരാജയും മാമാങ്കവും 100 കോടി ക്ലബ്ബിൽ, മമ്മൂട്ടി ഭരിച്ച 2019 !

ചിപ്പി പീലിപ്പോസ്
വ്യാഴം, 26 ഡിസം‌ബര്‍ 2019 (15:33 IST)
ബോക്സോഫീസ് കിങ് ആകാൻ സ്റ്റാർവാല്യു ഉള്ള ഏത് നടനും സാധിക്കും. അത്ര മികച്ച സിനിമയാണെങ്കിൽ ഉറപ്പ്. എന്നാൽ, ബോക്സോഫീസില്‍ രാജാവായി സ്ഥിരമായി നില്‍ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മലയാള സിനിമയില്‍ പ്രത്യേകിച്ചും. എന്നാൽ, ഒരേ വർഷം 2 സിനിമകളെ ബോക്സോഫീസിൽ തകർപ്പൻ പ്രകടനം കാഴ്ച വെപ്പിച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. 
 
നൂറുകോടി ക്ലബില്‍ രണ്ട് മമ്മൂട്ടിച്ചിത്രങ്ങളാണ് ഇടം‌പിടിച്ചിരിക്കുന്നത്. റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് മമ്മൂട്ടിയുടെ മാമാങ്കം. റിലീസ് ചെയ്ത് എട്ടാം ദിവസം നൂറുകോടി ക്ലബ്ബില്‍ ഇടംപടിച്ചിരിക്കുകയാണ് ഈ ചരിത്ര സിനിമ. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബിലെത്തിയ മലയാള ചിത്രമായി മാമാങ്കം മാറിയിരിക്കുകയാണ്. 
 
എം പത്മകുമാര്‍ സംവിധാനം ചെയ്ത ഈ ഇമോഷണല്‍ ത്രില്ലര്‍ നാലുഭാഷകളില്‍, നാല്‍പ്പതിലധികം രാജ്യങ്ങളിലായി രണ്ടായിരത്തോളം സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഈ വർഷം മധുരരാജയും ഈ നേട്ടം കൈവരിച്ചിരുന്നു.
 
വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ മധുരരാജയുടെ ബജറ്റ് 27 കോടി രൂപയായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത ഈ മമ്മൂട്ടി എന്‍റര്‍ടെയ്നര്‍ നേടിയത് 104 കോടി രൂപയാണ്  മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രം കൂടെയാണ് മധുരരാജ.  
 
ഉണ്ടയുടെ സൂപ്പര്‍ഹിറ്റ് വിജയവും അന്യഭാഷകളില്‍ പേരന്‍‌പ്, യാത്ര തുടങ്ങിയ സിനിമകളുടെ വന്‍ വിജയവും മമ്മൂട്ടിയുടെ താരമൂല്യമുയര്‍ത്തിയെന്ന് നിസംശയം പറയാം. അതിനാൽ തന്നെ ഇതിനു പിന്നാലെ ഇറങ്ങിയ മാമാങ്കത്തിനു 100 കോടിയെന്ന മാജിക് നമ്പറിലേക്കെത്താൻ അധികം ദിവസമൊന്നും വേണ്ടി വന്നില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

തീപിടുത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരികെവിളിച്ചു

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

അടുത്ത ലേഖനം
Show comments