Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

2019, എൻഡിഎ ഇന്ത്യയിൽ സമ്പൂർണ ആധിപത്യം നേടിയ വർഷം !

വാർത്ത
, വ്യാഴം, 19 ഡിസം‌ബര്‍ 2019 (13:20 IST)
ഇന്ത്യ ഏറെ കാത്തിരുന്ന ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു 2019ലേത്. നോട്ട് നിരോധനവും റഫാൽ ഇടപാടുമെല്ലാം തെരഞ്ഞെടുപ്പിൽ വലിയരീതിയി പ്രതിഫലിക്കും എന്നായിരുന്നു  രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. കോൺഗ്രസ് പ്രാദേശിക ദേശീയ തലത്തിൽ ശക്തിയാർജ്ജിക്കും എന്ന തോന്നൽ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വരെ ഉണ്ടായിരുന്നു. എന്നാൽ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു തെരെഞ്ഞെടുപ്പ് ഫലം.
 
പ്രദേശിക ദേശീയ തലങ്ങളിൽ ബിജെപി സമ്പൂർണ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ടത്. ബിജെപി പ്രാദേശിക തലങ്ങളിലേക്ക് തങ്ങളുടെ ശക്തി വർധിപ്പിച്ചു കഴിഞ്ഞു എന്ന കോൺഗ്രസിന് പോലും ബോധ്യപ്പെട്ടത് തിരഞ്ഞെടുപ്പ് ഫലത്തോടെയാണ് എന്ന് പറയാം. മൃഗീയ ഭൂരിപക്ഷമാണ് തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത്. 353 സീറ്റുകൾ സ്വന്തമാക്കി എൻഡിഎ മറ്റു സഖ്യങ്ങളെ വെല്ലുവിളിച്ചു. 303 സീറ്റുകളിൽമായി ബിജെപി തന്നെ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം സ്വന്തമാക്കി.
 
യുപിഎ ആവട്ടെ വെറും 92 സീറ്റുകളിലേക്ക് ചുരുങ്ങി. 90 സീറ്റുകളിലെങ്കിലും ഒറ്റക്ക് വിജയിക്കാനാകും എന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾ അക്ഷാരാർത്ഥത്തിൽ തെറ്റി. 52 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. മറ്റു പ്രധാന പ്രാദേശിക പാർട്ടികളായ എസ്‌പി ബിഎസ്‌പി, തൃണമൂൽ കോൺഗ്രസ് എന്നിവയെല്ലാം ബിജെപിയുടെ പ്രകടനത്തിൽ തകർച്ച നേരിട്ടു.
 
അമേഠിയിൽ രാഹുലിന്റെ പരാജയമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ എടുത്തുപറയേണ്ട മറ്റൊന്ന്. വർഷങ്ങളായി കോൺഗ്രസ് നിലനിർത്തിയിരുന്ന മണ്ഡലത്തിലെ രാഹുലിന്റെ പരാജയം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. മിന്നുന്ന വിജയമാണ് മണ്ഡലത്തിൽ സ്മൃതി ഇറാനി സ്വന്തമാക്കിയത്. എന്നാൽ വയനാട് മണ്ഡലത്തിലെ വലിയ വിജയം രാഹുലിന്റെ കാത്തു. 4,31,770 വോട്ടുളുടെ ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ലഭിച്ചത്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗരത്വ നിയമ ഭേദഗതി: സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ അറസ്റ്റിൽ, രാജ്യത്താകെ പ്രതിഷേധം