Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൗരത്വ നിയമ ഭേദഗതി: സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ അറസ്റ്റിൽ, രാജ്യത്താകെ പ്രതിഷേധം

പൗരത്വ നിയമ ഭേദഗതി: സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ അറസ്റ്റിൽ, രാജ്യത്താകെ പ്രതിഷേധം

ഗോൾഡ ഡിസൂസ

, വ്യാഴം, 19 ഡിസം‌ബര്‍ 2019 (13:15 IST)
പൌരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തൊട്ടാകെ വമ്പൻ പ്രതിഷേധം. ഡൽഹിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത സി.പി.ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.എം നേതാവ് പ്രകാശ് കാരാട്ട്, സി.പി.ഐ നേതാവ് ഡി.രാജ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ 144ആം വകുപ്പ് നടപ്പാക്കുകയും നാലിലധികം ആളുകൾ ഒത്തുകൂടുന്നത് നിരോധിക്കുകയും ചെയ്തു.
 
ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ചരിത്രകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇടത് നേതാക്കളെ ഡൽഹിയിൽ അറസ്റ്റ് ചെയ്തത്. 
 
നിയന്ത്രണങ്ങൾക്കിടയിലും പൗരത്വ നിയമ ഭേദഗതിയെ എതിർക്കാൻ ഡൽഹിയിലും ബെംഗളൂരുവിലും ധാരാളം പ്രതിഷേധക്കാർ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധിച്ച വിദ്യാർത്ഥികളേയും ബംഗളൂരുവിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 
 
ദേശീയ തലസ്ഥാനത്ത് നിലവിൽ പലസ്ഥലങ്ങളിലായാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. ഡൽഹിയിൽ 14 മെട്രോ സ്റ്റേഷനുകൾ അടച്ചു. ആക്ടിവിസ്റ്റും മുൻ ജെഎൻയു വിദ്യാർത്ഥിയുമായ ഉമർ ഖാലിദിനെ ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല; സർക്കാർ നിലപാട് മയപ്പെടുത്താൻ കാരണമെന്ത്? വിധി പുനഃപരിശോധിക്കുമോ?