‘കൈ വിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചെടുക്കാനാകില്ല’ - രാഹുലും പാണ്ഡ്യയും തിരിച്ചറിഞ്ഞ നിമിഷം !

ചിപ്പി പീലിപ്പോസ്
വ്യാഴം, 26 ഡിസം‌ബര്‍ 2019 (17:17 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ കെ എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും പങ്കെടുത്ത കരണ്‍ ജോഹര്‍ അവതരിപ്പിച്ച കോഫി വിത്ത് കരണ്‍ എന്ന പരിപാടി ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് പരിപാടിയിൽ തുറന്നു പറഞ്ഞതോടെ ഇരുവരും വെട്ടിലാവുകയായിരുന്നു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇവരോട് ബിസിസിഐ കാരണം കാണിക്കൽ നോട്ടീസ് നൽകി. 
 
പരാമർശത്തിൽ ഖേദം പ്രകടപ്പിച്ച് പാണ്ഡ്യ മറുപടി നൽകിയെങ്കിലും കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു ബിസിസിഐ നേതൃത്വം. ഇതിനിടെ ടീമിന്റെ പിന്തുണ താരങ്ങൾക്കില്ലെന്ന് വിരാട് കോലിയും വ്യക്തമാക്കിയതോടെ നടപടി വേഗത്തിലാവുകയായിരുന്നു.
 
മുൻ‌താരങ്ങളടക്കമുള്ള പലരം ഇവർക്കെതിരെ നിലപാട് കടുപ്പിച്ചു. പിന്നാലെ രണ്ട് പേരേയും ബിസിസിഐ സസ്പെൻഡ് ചെയ്തു. വിവാദങ്ങൾ അപ്രതീക്ഷിതമായതിനാൽ തന്നെ രാഹുലിനും പാണ്ഡ്യയ്ക്കും എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ ആയി. ഇരുവരും ശേഷം, സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം തന്നെ ആയിരുന്നു.
 
വിഷയത്തില്‍ അന്വേഷണം നടക്കുന്ന കാലത്ത് ഇരുവരും പുറംലോകവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ആ സംഭവത്തോട് കൂടി പലതും ജീവിതത്തിൽ തിരിച്ചറിഞ്ഞുവെന്നും പല കാര്യങ്ങളും പഠിക്കാൻ പറ്റിയെന്നും ഇവർ തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments