അശാന്തിയുടെ താഴ്‍വര: ജമ്മു കശ്മീർ വിഭജനം; ചരിത്രവും വർത്തമാനവും
ശക്തമായ പ്രതിഷേധമാണ് കശ്മീര്‍ വിഷയത്തിൽ രാജ്യത്ത് അരങ്ങേറിയത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയത് 2019ൽ വളരെ പ്രധാനപ്പെട്ട വാര്‍ത്തയായിരുന്നു. ജമ്മു കശ്മീരിനെ രണ്ട് പ്രത്യേക കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയായിരുന്നു. ജമ്മു കശ്മീര്‍, ലഡാക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായാണ് കശ്മീരിനെ വിഭജിച്ചത്.
ശക്തമായ പ്രതിഷേധമാണ് കശ്മീര്‍ വിഷയത്തിൽ രാജ്യത്ത് അരങ്ങേറിയത്. വൻ സേന വിന്യാസം നടത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീര്‍ ബിൽ പാര്‍ലമെന്റിൽ പാസാക്കിയത്. ജമ്മു കശ്മീരിലെ നിരവധി നേതാക്കളെ കരുതൽ തടവങ്കലിലും വെച്ചിരുന്നു.
ആര്‍ട്ടിക്കിൾ 370 പിൻവലിക്കുന്ന ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാര്‍ലമെന്റിൽ അവതരിപ്പിച്ചത്. ബിൽ ഇരുസഭകളിലും പാസായതിന് പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചതോടെ നിയമമായി മാറി.
ജമ്മു കശ്മീരിനെ രണ്ടോ അതിലധികമോ ഭാഗങ്ങളായി വിഭജിക്കുക എന്ന ആശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് ചരിത്രം. 1950ല്‍ ആണ് കശ്മീര്‍ വിഭജനം എന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നത്. ഇന്ത്യാ വിഭജനത്തന് ശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭയാണ് ഇത്തരമൊരു നിര്‍ദേശം ഇരുരാജ്യങ്ങള്‍ക്കും മുന്നില്‍ വച്ചത്.