Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൗരത്വഭേദഗതി നിയമത്തിൽ തിളച്ച് രാജ്യം

പൗരത്വഭേദഗതി നിയമത്തിൽ തിളച്ച് രാജ്യം

അഭിറാം മനോഹർ

, വ്യാഴം, 19 ഡിസം‌ബര്‍ 2019 (13:50 IST)
2019 ഡിസംബർ ഒൻപതിനാണ് രാജ്യത്തെ മാറ്റിമറിച്ച പൗരത്വഭേദഗതി ബിൽ ലോകസഭയിൽ അവതരിപ്പിച്ചത്. പാകിസ്ഥാൻ,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര അഭയാർഥികൾക്ക് മാത്രം ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതിനുള്ളതിനായുള്ളതായിരുന്നു വിവാദമായ പൗരത്വബില്ലിലെ ഉള്ളടക്കം. 
ഇതുവഴി മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ വിവേചനം അനുഭവിക്കുന്ന  ഹിന്ദു,ക്രിസ്ത്യൻ,ജൈൻ,ബുദ്ധ,പാഴ്സി മതക്കർക്ക് രാജ്യത്ത് പൗരത്വം നൽകാനാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 
 
എന്നാൽ ബില്ലിന്റെ പദവിയിൽ നിന്നും മുസ്ലീം മതസ്തരെ മാത്രം ഒഴിവാക്കുന്നത് രാജ്യത്തിന്റെ മതേതര മൂല്യങ്ങൾക്കെതിരാണെന്നാണ് പ്രതിപക്ഷം വാദിച്ചു. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന പൗരാവകാശങ്ങളുടെ ലംഘനമാണ് ഇതെന്നാണ് പ്രതിപക്ഷവും അക്കാദമിക്കുകളും പറഞ്ഞത്. 
 
എന്നാൽ ലോകസഭയിൽ ശക്തമായ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ബിൽ  ഡിസംബർ ഒൻപതാം തിയ്യതി  തന്നെ പാസാകുകയും രാജ്യസഭയിൽ ഡിസംബർ 11ന് പാസാകുകയും ചെയ്തു. ബിൽ പാസായത് മുതൽ തന്നെ രാജ്യത്തിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലും അസമിലും ശക്തമായ പ്രതിരോധമാണ് സർക്കാറിന് നേരിടേണ്ടി വന്നത്. പ്രക്ഷോഭങ്ങളെ തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും അസം,മേഘാലയ,ത്രിപുര എന്നീ സംസ്ഥാനങ്ങളിലേയും ഇന്റെർനെറ്റ് സർക്കാർ റദ്ദ് ചെയ്യുകയും ആ മേഖലകളിൽ144 പ്രഖ്യാപിക്കുകയും ചെയ്തു.
 
1985ൽ ഒപ്പിട്ട അസം ഉടമ്പടി പ്രകാരം രാജ്യത്ത് നിന്നും എല്ലാ അഭയാർത്ഥികളെയും ഒഴിവാക്കണമെന്നും പൗരത്വഭേദഗതി നിയമം അംഗീകരിക്കില്ലെന്നും പറഞ്ഞായിരുന്നു അസമിലെ പ്രക്ഷോഭം. പ്രക്ഷോഭങ്ങളെ തുടർന്ന് അസമിൽ നടക്കേണ്ടിയിരുന്ന രാജ്യാന്തര ചർച്ചയടക്കം സർക്കാറിന് ഒഴിവാക്കേണ്ടി വന്നു. അസമിലെ സംഘർഷങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു.
 
എന്നാൽ ഡിസംബർ 15നാണ് രാജ്യത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ വിദ്യാർഥി പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. ഡൽഹിയിലെ ജാമിയ മില്ലിയ സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ക്യാമ്പസിനകത്ത് കയറി ലാത്തി ചാർജ് നടത്തുകയായിരുന്നു. എന്നാൽ വിദ്യാർഥികളാണ് പ്രകോപനം സ്രുഷ്ട്ടിച്ചതെന്ന് ഡൽഹി പോലീസ് പിന്നീട് വിശദമാക്കി.
 
ജാമിയയിൽ നടന്ന സംഘർഷം പോലീസ് അടിച്ചമർത്താൻ നോക്കിയത് ആളിപടരുന്ന കാഴ്ചക്കാണ് പിന്നീട് രാജ്യം സാക്ഷിയായത്. പ്രക്ഷോഭങ്ങൽ ശക്തമായതോടെ സർക്കാർ ഡൽഹിയിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും രാജ്യവ്യാപകമായുള്ള പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തു.
 
രാജ്യത്തെ വിദ്യാർഥി സമൂഹം സമരം ഏറ്റെടുത്തതോടെ വിവിധ പ്രതിപക്ഷ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലീം മതസ്തരെ രണ്ടാം തരം പൗരന്മാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇത് ഇന്ത്യൻ ഭരണഘടനയെ തിരുത്തിയെഴുതുന്നതിനുള്ള ബി ജെ പി സർക്കാറിന്റെ ശ്രമമെന്നുമാണ് പ്രതിപക്ഷകക്ഷികൾ വാദിക്കുന്നത്.
 
എന്നാൽ ബില്ലിനെ പ്രതിപക്ഷം തെറ്റായി വളച്ചൊടിക്കാൻ ശ്രമിക്കുന്നുവെന്നും രാജ്യത്ത് ജീവിക്കുന്ന മുസ്ലീം മതസ്ഥർക്ക് ബിൽ യാതൊരു ദോഷവും ചെയ്യില്ലെന്നും  ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. പ്രതിപക്ഷം ബില്ലിനെ തെറ്റായി വ്യാഘ്യാനിക്കുന്നതായും ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം പടർത്തുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. എന്നാൽ അതിനിടെ മേഘാലയയിലേക്ക് അഭായർഥികൾ കടക്കുന്നത് തടയുവാനുള്ള ഇന്നർ ലൈൻ പെർമിറ്റിന് കേന്ദ്രം അനുമതി നൽകുകയും ചെയ്തു.
 
പക്ഷേ സമരം കൂടുതൽ ക്യാമ്പസുകളിലെക്ക് ആളിപകരുന്ന കാഴ്ചയാണ് പിന്നീടുള്ള ദിവസങ്ങളിൽ കാണാനായത്. ഇതേ തുടർന്ന് ഡൽഹിയിൽ നിന്നും തമിഴ്നാട്,ലക്നൗ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥി സമരങ്ങളുണ്ടായി. സമരം ശക്തമാകുന്നത് തടയാനായി ബാംഗ്ലൂർ,ഡൽഹി നഗരങ്ങളിൽ ഇന്റെർനെറ്റ് സംവിധാനം സർക്കാർ താത്കാലികമായി നിർത്തി വെക്കുകയും ചെയ്തു
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2019 ള്ളിവില ഡബിൾ സെഞ്ച്വറിയിലേക്ക് നീങ്ങിയ വർഷം, കുറഞ്ഞ വിലയിൽ ഉള്ളിവാങ്ങാൻ ആളുകൾ ക്യൂ നിന്നു