ലോകമെങ്ങും കൊറോണയുടെ പേരിലാണ് 2020 ഓർക്കപ്പെടുക എന്നാണെങ്കിൽ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത് അവരുടെ ഇതിഹാസ നായകൻ ക്രിക്കറ്റിൽ നിന്നും വിരമിച്ച വർഷം കൂടിയാണ്. 2020ലെ സ്വാതന്ത്രദിനത്തിന്റെ അന്ന് രാത്രിയിലായിരുന്നു ക്രിക്കറ്റ് ആരാധകരെ പിടിച്ചുലച്ച തീരുമാനം ഇന്ത്യൻ നായകൻ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. അധികം ആരവങ്ങളും ആഘോഷങ്ങളും ഒന്നും തന്നെയില്ലാതെ നിശബ്‌ദമായി ഇന്ത്യൻ ക്രിക്കറ്റിന്റെ അമരത്ത് നിന്നും ഒരു വിടവാങ്ങൽ.
സച്ചിന് ശേഷം ഒരുപക്ഷേ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും അധികം സ്വീകാര്യനും ഗാംഗുലിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകൻ കൂടിയായിരുന്നു ധോണി. ക്യാപ്‌റ്റൻസിയുടെ കര്യമെടുത്താൽ കാലങ്ങളായി ഇന്ത്യക്ക് അന്യം നിന്ന ഐസിസി കിരീടങ്ങൾ ഒന്നല്ല മൂന്നെണ്ണം ഇന്ത്യക്ക് നേടിതന്ന നായകൻ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ. ഒരുപക്ഷേ വിശേഷണങ്ങൾ അത്രയും മതിയാകില്ല ധോണിയെ ഓർത്തെടുക്കുമ്പോൾ.
2007ൽ ആദ്യമായി ഐസിസി ടി20 ലോകകപ്പ് വിജയം ഇന്ത്യക്ക് നേടി തന്ന നായകനായ മഹേന്ദ്ര സിംഗ് ധോണി തന്നെയായിരുന്നു 28 വർഷങ്ങളായുള്ള ഇന്ത്യൻ കാത്തിരിപ്പിന് വിരാമമിട്ട് 2011ലെ ലോകകിരീടം ഇന്ത്യയിലേക്കെത്തിച്ചത്. കൂടാതെ 2013ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി അടക്കം മൂന്ന് ഐസിസി കിരീടങ്ങൾ.
അതേസമയം ഐപിഎല്ലിലും നായകൻ എന്ന നിലയിൽ മറ്റാർക്കും സാധിക്കാത്ത നേട്ടങ്ങൾ ഐപിഎൽ കിരീടങ്ങൾ. ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫിന് യോഗ്യത നേടിയ ഐപിഎൽ ടീം എന്നീ നേട്ടങ്ങൾ ചെന്നൈ നേടിയതും ധോണിയുടെ ബലത്തിൽ. എന്നാൽ 2019ലെ ലോകകപ്പ് സെമിയിൽ ഏറ്റുവാങ്ങിയ ധോണി വളരെ നിശബ്‌ദമായി ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നതിന് സാക്ഷ്യം വഹിച്ചതും 2020 ആണ്.