Publish Date: Wed, 15 Mar 2023 (18:23 IST)
Updated Date: Wed, 15 Mar 2023 (18:25 IST)
ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇനി മുതൽ 48 രാജ്യങ്ങൾ മാറ്റുരയ്ക്കും.2026ൽ നോർത്ത് അമേരിക്കയിൽ നടക്കുന്ന ലോകകപ്പിൽ 12 ഗ്രൂപ്പുകളിൽ നാല് വീതം രാജ്യങ്ങളാകും മത്സരിക്കുക. ലോകകപ്പിൻ്റെ പുതിയ ഫോർമാറ്റ് അംഗീകരിച്ചതായി ഫിഫ ഇന്ന് അറിയിച്ചു. പുതിയ ഫോർമാറ്റ് പ്രകാരം ഫിഫ ലോകകപ്പിൽ ഇനി മുതൽ 104 മത്സരങ്ങളുണ്ടാകും. ഖത്തർ ലോകകപ്പിലെ മത്സരങ്ങളുടെ എണ്ണത്തിൽ നിന്ന് 64 എണ്ണം അധികമാണിത്.
പന്ത്രണ്ട് ഗ്രൂപ്പുകളിൽ നിന്നായി ആദ്യ 2 സ്ഥാനക്കാരോടൊപ്പം എട്ട് മികച്ച മൂന്നാം സ്ഥാനക്കാരും റൗണ്ട് 32ലേക്ക് യോഗ്യതനേടും. ഇതിൽ നിന്നായിരിക്കും പ്രീ ക്വാർട്ടർ റൗണ്ടിന് രാജ്യങ്ങൾ യോഗ്യത നേടുക.