Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിലിക്കൺ വാലി ബാങ്കിൻ്റെ തകർച്ചയെ പറ്റി ചോദ്യം, കടക്ക് പുറത്തെന്ന് യുഎസ് പ്രസിഡൻ്റും

സിലിക്കൺ വാലി ബാങ്കിൻ്റെ തകർച്ചയെ പറ്റി ചോദ്യം, കടക്ക് പുറത്തെന്ന് യുഎസ് പ്രസിഡൻ്റും
, ചൊവ്വ, 14 മാര്‍ച്ച് 2023 (15:31 IST)
രാജ്യത്തെ ബാങ്കുകൾ തുടർച്ചയായി തകരുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് പ്രതികരിക്കാതെ വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപോയി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. വാർത്താസമ്മേളനത്തിൽ സിലിക്കൻ വാലി ബാങ്ക് തകർന്നതിനെ പറ്റിയുള്ള ചോദ്യം ഉയർന്നതോടെയാണ് ബൈഡൻ ഇറങ്ങിപോയത്. ബാങ്ക് തകർന്നത് എന്തുകൊണ്ട് എന്ന് സംബന്ധിച്ച് നിങ്ങൾക്ക് എന്തെല്ലാം അറിയാം? ഇതൊരു തരംഗമായി തുടരില്ലെന്ന് ഉറപ്പ് നൽകാനാകുമോ എന്നായിരുന്നു മാധ്യമപ്രവർത്തകൻ്റെ ചോദ്യം.
 
ചോദ്യത്തിന് പിന്നാലെ ബൈഡൻ വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങിപോയി. മറുപടി നൽകാതെ മുറിക്ക് അകത്തേക്ക് പോയി ബൈഡൻ വാതിലടയ്ക്കുകയായിരുന്നു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നേരത്തെ ചൈനയുടെ ചാരബലൂണിനെ പറ്റിയുള്ള വാർത്താസമ്മേളനത്തിനിടയിലും ബൈഡൻ ഇറങ്ങിപോയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണ്ണവില 42000 കടന്നു; അഞ്ചുദിവസത്തിനിടെ കൂടിയത് 1800 രൂപ