Webdunia - Bharat's app for daily news and videos

Install App

കളം നിറഞ്ഞ് റോണോ, മനസ് നിറച്ച് ഗാലറിയും: യൂറോ തുറക്കുന്നത് പ്രതീക്ഷയുടെ പുതിയ ലോകം

Webdunia
ബുധന്‍, 16 ജൂണ്‍ 2021 (12:42 IST)
കൊവിഡ് വ്യാപനത്തിൽ പെട്ട് ലോകമാകമാനം ജനങ്ങൾ ലോക്ക്‌ഡൗൺ അടക്കമുള്ള ദുരിതങ്ങൾ സഹിക്കുമ്പോൾ ലോകത്തിനാകമാനം പ്രതീക്ഷയേകുന്ന ദൃശ്യങ്ങളായിരുന്നു ബുഡാപെസ്റ്റിലെ പുഷ്‌കാസ് സ്റ്റേഡിയത്തിൽ നടന്ന ഹങ്കറി പോർച്ചുഗൽ മത്സരത്തിൽ കാണാനായത്. 61000ത്തിലധികം കാണികളാണ് മാസ്‌കുകളും സാമൂഹിക അകലവുമില്ലാതെ ഫു‌ട്‌ബോൾ മത്സരം കാണാനെത്തിയത്.
 
ഫുട്ബോൾ പ്രേമികളുടെ മാത്രമല്ല ലോകത്തിന്റെ ആകെ കണ്ണും മനസും നിറയ്ക്കുന്ന, ആളും ആരവവുമുള്ള, നിറഞ്ഞ് തുളുമ്പിയ ഗാലറി. കളിയുടെ ആവേശത്തിനനുസരിച്ച് ആരവങ്ങളും നിറഞ്ഞ‌തോടെ പണ്ടെങ്ങോ നഷ്ടമായ ഭൂതകാലത്തിന്റെ വീണ്ടെടുപ്പ് കൂടിയായിരുന്നു അത്. ആശയും നിരാശയു‌മെല്ലാം ആരാധകരിൽ നിറയുമ്പോൾ കളിക്കാരന്റെ ഓരോ ചടുല നീക്കങ്ങൾക്കും ആരവമുയരുമ്പോൾ അത് ആരാധകരെ കൂട്ടികൊണ്ടുപോയത് മഹാമാരിക്ക് മുന്നെയുള്ള കാലത്തിലേക്കാണ്.
 
72 മണിക്കൂറിനിടെ കൊവിഡ് നെഗറ്റീവ് ഫലമുള്ളവർക്ക് മാത്രമായിരുന്നു സ്റ്റേഡിയത്തിൽ പ്രവേശനം എന്നിട്ടും ഒത്തുകൂടിയത് 61000 വരുന്ന കാണികളാണെന്ന കണക്ക് ലോകത്തിന് നൽകുന്ന പ്രതീക്ഷ ചില്ലറയല്ല. ഹങ്കറിയിൽ 56 ശതമാനം വാക്‌സിനേഷൻ നടന്നതാണ് കാണികളൂടെ എണ്ണം ഉയരാൻ കാരണമായത്. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ വേണം, ഫ്ളെമിങ്ങിനെ നോട്ടമിട്ട് ബിസിസിഐ

IPL Playoff: പ്ലേ ഓഫിൽ മഴ വില്ലനായാലോ? പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ടോ?

ഹാർദ്ദിക്കിനെ കുറ്റം പറയുന്നവർക്ക് എത്ര കപ്പുണ്ട്? പീറ്റേഴ്സണിനെയും ഡിവില്ലിയേഴ്സിനെയും നിർത്തിപൊരിച്ച് ഗംഭീർ

RR vs PBKS: വിജയവഴിയിൽ തിരിച്ചെത്തണം, പ്ലേ ഓഫിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്ന് പഞ്ചാബിനെതിരെ

അടുത്ത ലേഖനം
Show comments