‘വേണ്ട, ഇത് ചെറിയ കളിയല്ല’ - വിരിമിക്കൽ സ്വപ്നം കണ്ടുറങ്ങുന്നവരോട് ക്രിസ്റ്റ്യാനോ
വിരമിക്കാൻ സമയമായോ? റൊണാൾഡോ ചോദിക്കുന്നു
ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കളത്തിലെ സിംഹക്കുട്ടിയാണ് ഇപ്പോഴും. കളിക്കാൻ പ്രായം ഒരിക്കലും ഒരു പ്രശ്നമായിട്ടില്ലെന്ന് താരം പറയുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 5 ന് ക്രിസ്റ്റ്യാനോയ്ക്ക് 33 വയസ്സ് തികഞ്ഞു. എന്നാല്‍ താന്‍ ഇപ്പോഴും പത്ത് വയസ്സ് ചെറുപ്പമാണ് എന്നാണ് താരം പറയുന്നത്.’
‘ഫുട്‌ബോളില്‍ തനിക്കിനിയും ബാല്യമുണ്ട്. 41 വയസ്സ് എത്തുംവരെ കളിക്കണം. ഞാനിപ്പോഴും ആവേശത്തിലാണ്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ശനിയാഴ്ച നടക്കിനിരിക്കുകയാണ്. അതിന്റെ തിരക്കിലാണ്’ എന്ന് റോണാൾഡോ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ റയലിലേക്കെത്തുമെന്നതിനേക്കുറിച്ച് ക്രിസ്റ്റ്യോനോ പ്രതികരിച്ചതിങ്ങനെയാണ്.’ എല്ലാ സീസണിലും കുറഞ്ഞത് ഒരു 50 കളിക്കാരെയെങ്കിലും റയല്‍ മാഡ്രിഡ് ടീമിലെത്തിക്കുമെന്ന രീതിയിലുള്ള സംസാരമാണ് താനെപ്പോഴും കേള്‍ക്കാറുള്ളത്. എന്നാല്‍ ഒരു കളിക്കാരന്‍ പോലും ടീമിലെത്തില്ല എന്നതാണ് രസകരം.’ ചിരിച്ചുകൊണ്ട് റൊണാള്‍ഡോ പറഞ്ഞു.