റഷ്യയിൽ മൈതനത്ത് അണിനിരക്കാനുള്ള ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടിമിനെ പ്രഖ്യാപിച്ചു. ടീമിന്റെ പരീശീലകനായ ഗാരത് സൌത്ത് ഗേറ്റാണ് ടീം പ്രഖ്യാപിച്ചത്. ടീമിൽ പത്തൊൻപത്കാരനായ ലിവർപൂളിന്റെ ഡിഫഡർ ട്രെന്റ് അലക്സാണ്ടർ അർണോൾഡും ഉൾപ്പെട്ടിട്ടുണ്ട്.
ടീമിന്റെ പ്രതിരോധ നിരയിൽ ഗാരി കാഹിലിനെ തിരിച്ചു വരവ് ശ്രദ്ധേയമാണ്. ട്രിപ്പിയ, ഡാനി റോസ്, ഡെലി അലി, എറിക് ഡയര്‍, ഹാരി കെയിന്‍ എന്നീ അഞ്ച് താരങ്ങൾ ടോട്ടന്‍ഹാമില്‍നിന്നും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഹാരി കെയ്ന്‍, ടോം ഹീട്ടണ്‍, ആദം ലല്ലാന, ജാക് ലിവര്‍മൂര്‍, ജെയിംസ് ടാര്‍കോവ്സ്‌കി എന്നിവരടങ്ങുന്ന സ്ട്രൈക്കർ നിരയാണ് റഷ്യയിൽ ഇംഗ്ലണ്ടിന്റെ മുൻ നിരയിൽ കളിക്കുക. ബെല്‍ജിയം, പാനമ, ടൂണീഷ്യ ഇംഗ്ലണ്ട് ലോക കപ്പിൽ മത്സരിക്കാനിറങ്ങുന്നത്.