Webdunia - Bharat's app for daily news and videos

Install App

ലോകകപ്പ് ടീമിൽ നിന്നും പുറത്തായി, സൂപ്പർതാരം ബാഴ്സ വിടുന്നു!

ബാഴ്സലോണയിൽ തന്റെ ജീവിതം നരകതുല്യമാണെന്ന് സൂപ്പർതാരം!

Webdunia
വെള്ളി, 25 മെയ് 2018 (12:16 IST)
ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ പോര്‍ച്ചുഗലിന്റെ മധ്യനിര താരം ആന്ദ്രേ ഗോമസ് ബാഴ്സലോണയിൽ നിന്നും വിടവാങ്ങുന്നു. ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ കഴിയാത്തതു കൊണ്ട് താരം ബാഴ്‌സലോണ വിടാനൊരുങ്ങുന്നുവെന്നാണ് സ്‌പെയിനില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍. 
 
2016ലാണ് പോര്‍ച്ചുഗലിന്റെ മധ്യനിര താരം ആന്ദ്രേ ഗോമസ് ബാഴ്‌സലോണയിലെത്തുന്നത്. വൻ തുകയ്ക്കാണ് ബാഴ്സ ഗോമസിനെ സ്വന്തമാക്കിയത്. എന്നാല്‍ ബാഴ്‌സക്കു വേണ്ടി തിളങ്ങാന്‍ താരത്തിന് ഇതുവരെയായില്ല.  
ബാഴ്‌സക്കു വേണ്ടി മികച്ച പ്രകടനം നടത്താനാവാഞ്ഞതും അവസരങ്ങള്‍ തീരെ കുറഞ്ഞതും പോര്‍ച്ചുഗലിന്റെ ലോകകപ്പ് ടീമില്‍ നിന്നും താരത്തെ ഒഴിവാക്കി. അതോടെയാണ് താരം ടീമിൽ നിന്നും ഒഴിവാകാൻ തീരുമാനിച്ചതെന്നാണ് സൂചന. 
 
നേരത്തെ തന്നെ ബാഴ്‌സലോണയില്‍ തന്റെ ജീവിതം നരകതുല്യമാണെന്ന് ഗോമസ് വെളിപ്പെടുത്തിയിരുന്നു. ആദ്യത്തെ ആറു മാസങ്ങള്‍ കുഴപ്പമില്ലാതെ പോയെങ്കിലും ഇപ്പോള്‍ കളിയാക്കലുകള്‍ കാരണം വീടിന്റെ പുറത്തിറങ്ങാന്‍ പോലും തനിക്കു കഴിയുന്നില്ലെന്നാണ് ഗോമസ് പനേങ്കക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.  

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments