സെല്‍‌ഫ് ഗോളുകളില്‍ വീണ് റോമ, മുട്ടുമടക്കി സിറ്റി; ചാമ്പ്യൻസ് ലീഗില്‍ ബാഴ്‌സയ്‌ക്കും ലിവര്‍പൂളിനും ജയം

സെല്‍‌ഫ് ഗോളുകളില്‍ വീണ് റോമ, മുട്ടുമടക്കി സിറ്റി; ചാമ്പ്യൻസ് ലീഗില്‍ ബാഴ്‌സയ്‌ക്കും ലിവര്‍പൂളിനും ജയം

വ്യാഴം, 5 ഏപ്രില്‍ 2018 (08:23 IST)
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ലിവർപൂളിനും ബാഴ്സലോണയ്ക്കും വിജയം. മാഞ്ചസ്റ്റർ സിറ്റിയെ ലിവർപൂൾ 3–0ന് മുട്ടുകുത്തിച്ചപ്പോള്‍ ഇറ്റാലിയൻ ക്ലബ് എഎസ് റോമയ്‌ക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സലോണയുടെ വിജയം.

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ചാംപ്യൻപട്ടത്തിലേക്കു കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ തോല്‍‌വി അപ്രതീക്ഷിതമായിരുന്നു.സൂപ്പർ താരങ്ങളായ മുഹമ്മദ് സലാഹ് (12), അലക്സ് ചേംബർലീൻ (20), സാദിയോ മാനെ (31) എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ കണ്ടെത്തിയത്.

ആവശമൊന്നും അലയടിക്കാത്ത ബാഴ്‌സലോണ - റോമ പോരാട്ടം ആരാധകരില്‍ ആവേശമുണ്ടാക്കിയില്ല. റോമ താരം ഡാനിയേൽ ഡി റോസിയും മാനോലാസും വഴങ്ങിയ സെൽഫ് ഗോളുകൾ ബാർസയ്ക്ക് 2–0 ലീഡ് നൽകി. ജെറാർദ് പീക്കേയും സ്വാരെസും ബാ‍ർസയ്ക്കായി ഗോൾ നേടി. എഡിൻ സീക്കോയുടേതാണ് റോമയുടെ ഏകഗോൾ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം യുവാവിന്റെ അപകടമരണം; സഞ്ജുവിന്റെ പിതാവിലേക്ക് അന്വേഷണം - ദൃക്‌സാക്ഷികളുടെ മൊഴി കടുപ്പം