Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

എങ്ങോട്ടും പോകുന്നില്ല, അർജൻ്റീനയ്ക്കൊപ്പം തന്നെ തുടരാൻ എയ്ഞ്ചൽ ഡി മരിയ

Angel Di maria
, ഞായര്‍, 25 ഡിസം‌ബര്‍ 2022 (16:53 IST)
വിരമിക്കൽ തീരുമാനത്തിൽ നിന്നും പിന്മാറി അർജൻ്റീനയുടെ മാലാഖ എയ്ഞ്ചൽ ഡി മരീയ. ഖത്തർ ലോകകപ്പോടെ അർജൻ്റൈൻ ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.
 
ഖത്തർ ലോകകപ്പിലെ കിരീടനേട്ടത്തിന് പിന്നാലെ ചാമ്പ്യൻ ടീമിനൊപ്പം തുടരാനാണ് താരത്തിൻ്റെ തീരുമാനമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ 2024ലെ കോപ്പ അമേരിക്കയിൽ അർജൻ്റീനയ്ക്കൊപ്പം താരം ഉണ്ടാകുമെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. ലോകകപ്പ് ഫൈനലിൽ ഒരു ഗോൾ അവസരവും ഒരു ഗോളും ഡി മരിയ സൃഷ്ടിച്ചിരുന്നു. അർജൻ്റീനയ്ക്കായി ഒളിമ്പിക്സ് ഫൈനൽ,കോപ്പ അമേരിക്ക, ഫൈനലിസിമ ഫൈനലുകളിലും മരിയ ഗോൾ നേടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോശം ഫോം കെ എൽ രാഹുലിന് പണിയാകും, ശ്രീലങ്കക്കെതിരായ ടി20 സീരീസിൽ സഞ്ജുവിന് സാധ്യത