എംബാപ്പെയെ വിടാതെ അർജൻ്റീന ആരാധകരും, വിക്ടറി പരേഡിൽ കോലം കത്തിച്ചു
, ബുധന്‍, 21 ഡിസംബര്‍ 2022 (15:46 IST)
ഫിഫ ലോകകപ്പിൻ്റെ ഫൈനലിൽ മത്സരം ഫ്രാൻസും അർജൻ്റീനയും തമ്മിലായിരുന്നുവെങ്കിലും എംബാപ്പെയും അർജൻ്റീനയും തമ്മിലുള്ള പോരാട്ടമായിട്ടായിരിക്കും ഒരു പക്ഷേ ഭാവിയിൽ വിലയിരുത്തപ്പെടുക. തുടരെ 3 ഗോളുകളുമായി അർജൻ്റൈൻ ഗോൾ മുഖം വിറപ്പിക്കാനായെങ്കിലും വിജയം മാത്രം എംബാപ്പെയ്ക്കൊപ്പം നിന്നില്ല.
ഇതിനൊപ്പം ലോകകപ്പിന് മുൻപ് ലാറ്റിനമേരിക്ക ഫുട്ബോളിനും മുകളിലാണ് യൂറോപ്യൻ ഫുട്ബോളെന്ന പ്രഖ്യാപനവും ഒരുപാട് അതൃപ്തിക്ക് കാരണമായി. ഇതോടെ അർജൻ്റൈൻ വിജായാഘോഷത്തിൽ എംബാപ്പെയെ കണക്കറ്റ് പരിഹസിച്ച് അർജൻ്റീനയുടെ ഗോളി എമിലിയാനോ മാർട്ടിനെസ് രംഗത്ത് വന്നിരുന്നു. അർജൻ്റൈൻ ആരാധകരും ഈ കാര്യത്തിൽ വ്യത്യസ്തരല്ല.
എംബാപ്പെയുടെ 24ആം പിറന്നാളിൽ കോലം കത്തിച്ചുകൊണ്ടാണ് അർജൻ്റീന ആരാധകർ ആഹ്ളാദപ്രകടനം നടത്തിയത്. ഇതിൻ്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. പ്രസ്താവനയ്ക്ക് പിന്നാലെ അർജൻ്റീനയുടെ ലോകകപ്പ് പ്രതീക്ഷകളെ തന്നെ തച്ചുടയ്ക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതോടെയാണ് അർജൻ്റൈൻ ആരാധകർക്കും എംബാപ്പെ വെറുക്കപ്പെട്ടവനായത്.
Follow Webdunia malayalam
അടുത്ത ലേഖനം