Webdunia - Bharat's app for daily news and videos

Install App

ഏയ്‌ഞ്ചൽ ഡി മരിയ രക്ഷകനായി, ഉറുഗ്വെയ്ക്കെതിരെ അർജന്റീനയ്ക്ക് വിജയം

Webdunia
ശനി, 13 നവം‌ബര്‍ 2021 (15:02 IST)
ലാറ്റിനമേരിക്കൽ മേഖലയിലെ യോഗ്യതാ റൗണ്ട് മത്സരത്തിൽ ഉറുഗ്വെയ്ക്കെതിരെ അർജന്റീനയ്ക്ക് വിജയം. കരുത്തർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയിച്ചത്. ഏഴാം മിനിറ്റിൽ പൗലോ ഡിബാലയുടെ പാസിൽ നിന്നായിരുന്നു ഡി മരിയയുടെ ഗോൾ.
 
അ‌ർജന്റീന ഇതോടെ തോൽവി അറിയാതെ 26 മത്സരങ്ങൾ പൂർത്തിയാക്കി. 28 പോയന്റുകളോടെ ലോകകപ്പ് യോഗ്യതയ്ക്ക് അരികെയാണ് അർജന്റീന. അടുത്ത അഞ്ച് മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രമാണ് അർജന്റീനയ്ക്ക് യോഗ്യത നേടാൻ ആവശ്യമായിട്ടുള്ളത്. 17ന് ബ്രസീലിനെതിരെയാണ് അർജന്‍റീനയുടെ അടുത്ത മത്സരം. 
 
പരിക്കിൽ നിന്ന് മോചിതനായ ലിയോണൽ മെസിയെ ഉൾപ്പെടുത്താതെയാണ് കോച്ച് ലിയോണൽ സ്‌കലോണി ആദ്യ ഇലവനെ ഇറക്കിയത്. 76-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയെങ്കിലും മെസിക്ക് ഗോൾ നേടാനായില്ല. മെസിക്ക് പകരം പൗലോ ഡിബാലയാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. പൂർണ കായികക്ഷമത നേടിയാൽ ബ്രസീലിനെതിരായ മത്സരത്തിൽ മെസ്സി മുഴുവൻ സമയവും കളിച്ചേക്കും.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20 ലോകകപ്പ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഫൈനൽ പ്രവചിച്ച് ബ്രയൻ ലാറ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ വേണം, ഫ്ളെമിങ്ങിനെ നോട്ടമിട്ട് ബിസിസിഐ

IPL Playoff: പ്ലേ ഓഫിൽ മഴ വില്ലനായാലോ? പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ടോ?

ഹാർദ്ദിക്കിനെ കുറ്റം പറയുന്നവർക്ക് എത്ര കപ്പുണ്ട്? പീറ്റേഴ്സണിനെയും ഡിവില്ലിയേഴ്സിനെയും നിർത്തിപൊരിച്ച് ഗംഭീർ

അടുത്ത ലേഖനം
Show comments