Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊളംബിയയെ തോൽപ്പിച്ച് ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്ത് ബ്രസീൽ

കൊളംബിയയെ തോൽപ്പിച്ച് ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്ത് ബ്രസീൽ
, വെള്ളി, 12 നവം‌ബര്‍ 2021 (15:50 IST)
ആവേശപോരാട്ടത്തിനൊടുവിൽ ഖ‌ത്തർ ലോകകപ്പിന് ടിക്കറ്റുറപ്പിച്ച് ബ്രസീൽ. കൊളംബിയക്കെതിരെ സ്വന്തം തട്ടകത്തിൽ നടന്ന യോഗ്യതാ റൗണ്ട് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ വിജയം. 72–ാം മിനിറ്റിൽ സൂപ്പർതാരം നെയ്മറിന്റെ പാസിൽനിന്ന് ലൂക്കാസ് പക്വേറ്റയാണ് ബ്രസിലീന്റെ വിജയഗോൾ നേടിയത്.
 
ദക്ഷിണ അമേരിക്കയിൽനിന്ന് ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാണ് ബ്രസീൽ.12 മത്സരങ്ങളിൽ നിന്നും 34 പോയന്റുമായാണ് ബ്രസീൽ ലോകകപ്പിന് യോഗ്യത നേടിയത്. 12 കളികളിൽ 11 എണ്ണം ബ്രസീൽ വിജയിച്ചപ്പോൾ ഒരു മത്സരം സമനിലയിലായി. 
 
ലോകകപ്പ് യോഗ്യതാ റൗണ്ടിലാകെ 27 ഗോളുകൾ അടിച്ചുകൂട്ടിയ ബ്രസീൽ ഇക്കാര്യത്തിലും ഒന്നാമതാണ്. 21 ഗോളുകളുമായി ഇക്വഡോറാണ് പട്ടികയിൽ രണ്ടാമത്.11 മത്സരങ്ങളിൽനിന്ന് 25 പോയിന്റുമായി രണ്ടാമതുള്ള അർജന്റീനയേക്കാൾ ബ്രസീലിന് ഒൻപത് പോയിന്റ് ലീഡുണ്ട്.അർജന്റീനയ്ക്ക് നാളെ പുലർച്ചെ യുറഗ്വായുമായി മത്സരമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയ്യേ..അയ്യയ്യേ..; ഹഫീസിന്റെ പന്തില്‍ വാര്‍ണര്‍ അടിച്ച സിക്‌സിനെ കളിയാക്കി ഗംഭീര്‍, മാന്യതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തിയെന്ന് പരിഹാസം