അര്‍ജന്റീന പൗലോ ഡിബാലയെ കളിപ്പിക്കാത്തത് എന്തുകൊണ്ട്?

ലോകകപ്പിന് തൊട്ടുമുന്‍പ് ഡിബാലയ്ക്ക് തുടയില്‍ പരുക്കേറ്റിരുന്നു

Webdunia
ഞായര്‍, 4 ഡിസം‌ബര്‍ 2022 (11:59 IST)
ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ലയണല്‍ മെസിയുടെ അര്‍ജന്റീന മുന്നേറ്റം തുടരുകയാണ്. മെസിയെ മാത്രം ആശ്രയിക്കുന്ന ടീമല്ല തങ്ങളെന്ന് അര്‍ജന്റീന ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. അര്‍ജന്റീനയുടെ മികച്ച പ്രകടനത്തില്‍ ആരാധകരും ആവേശത്തിലാണ്. അതേസമയം, പൗലോ ഡിബാലയെ ഇതുവരെ ഒരു കളി പോലും ഇറക്കാത്തതില്‍ ആരാധകര്‍ക്ക് നിരാശയുമുണ്ട്. മെസി കഴിഞ്ഞാല്‍ അര്‍ജന്റീന ടീമില്‍ മിന്നും പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമാണ് ഡിബാല. എന്നിട്ടും പരിശീലകന്‍ ലയണല്‍ സ്‌കലോണി ഡിബാലയെ ഇതുവരെ ഒരു കളിയിലും ഇറക്കിയിട്ടില്ല. 
 
ലോകകപ്പിന് തൊട്ടുമുന്‍പ് ഡിബാലയ്ക്ക് തുടയില്‍ പരുക്കേറ്റിരുന്നു. ഈ പരുക്കില്‍ നിന്ന് താരം പൂര്‍ണമായി മുക്തനായിട്ടില്ലെന്നാണ് വിവരം. ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടെങ്കിലും ഡിബാലയെ ഇതുവരെ കളിക്കാന്‍ ഇറക്കാത്തതിന്റെ പ്രധാന കാരണം ഈ പരുക്കാണ്. 
 
മാത്രമല്ല ലയണല്‍ മെസി കളിക്കുന്ന ലെഫ്റ്റ് വിങ് പൊസിഷനിലാണ് ഡിബാലയും കളിക്കുന്നത്. ഡിബാലയെ ഇറക്കണമെങ്കില്‍ മെസിയെ ബഞ്ചിലിരുത്തേണ്ടി വരും. മികച്ച ഫോമില്‍ കളിക്കുന്ന മെസിയെ ബെഞ്ചിലിരുത്താന്‍ സ്‌കലോണി തയ്യാറല്ല. അതേസമയം, മെസി മിഡ് ഫീല്‍ഡറുടെ ഉത്തരവാദിത്തത്തിലേക്ക് പോയാല്‍ പകരം ഡിബാലയെ ലെഫ്റ്റ് വിങ്ങില്‍ സ്‌ട്രൈക്കറായി കൊണ്ടുവരാനുള്ള സാധ്യതയും ആരാധകര്‍ കാണുന്നുണ്ട്. വരും മത്സരങ്ങളില്‍ അത്തരത്തിലൊരു പരീക്ഷണത്തിനു സ്‌കലോണി മുതിരുമോ എന്നാണ് അവശേഷിക്കുന്ന ചോദ്യം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson : സഞ്ജുവിനെ പരിഗണിക്കില്ല, അഫ്ഗാനെതിരായ ഏകദിന പരമ്പരയിൽ ഇഷാന് അവസരമൊരുങ്ങിയേക്കും

Hardik Pandya: 'ഹാർദിക് പോയപ്പോൾ ടീം ജയിക്കുന്നു'; ട്രോളുകളിൽ നിറഞ്ഞ് മുംബൈ നായകൻ

IPL Playoff Chances : അഞ്ചാമതും പഞ്ചറായി പഞ്ചാബ്, പ്ലേ ഓഫിൽ ഇനിയുള്ള മത്സരങ്ങൾ നിർണായകം, ചെന്നൈയ്ക്ക് മുന്നിൽ കൂടുതൽ സാധ്യതകൾ

ഐപിഎല്ലില്‍ വംശീയ അധിക്ഷേപ വിവാദം; തിലക് വര്‍മ്മയെ നിറത്തിന്റെ പേരില്‍ കളിയാക്കി അര്‍ഷദീപ്

അവന്‍ സഞ്ജുവിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്ട്‌സണ്‍

അടുത്ത ലേഖനം
Show comments