Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോട്ട് മെസി തന്നെ; ട്വിറ്ററില്‍ വൈറലായി ഹാഷ് ടാഗ്, കൂടുതല്‍ ട്വീറ്റുകള്‍ ഇന്ത്യയില്‍ നിന്ന്

ഓസ്‌ട്രേലിയക്കെതിരെ മിന്നും പ്രകടനമാണ് മെസി നടത്തിയത്

Messi Real Goat
, ഞായര്‍, 4 ഡിസം‌ബര്‍ 2022 (11:33 IST)
കാല്‍പ്പന്തുകളിയിലെ യഥാര്‍ഥ ഗോട്ട് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി തന്നെയെന്ന് വാഴ്ത്തി സോഷ്യല്‍ മീഡിയ. ഖത്തര്‍ ലോകകപ്പിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ചതിനു പിന്നാലെയാണ് #Goat ഹാഷ് ടാഗ് ട്വിറ്ററില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. 
 
ഓസ്‌ട്രേലിയക്കെതിരെ മിന്നും പ്രകടനമാണ് മെസി നടത്തിയത്. അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത് മെസിയാണ്. മികച്ച പാസുകളും ഡ്രിബളുകളുമായി താരം കളംനിറഞ്ഞു. അതിനു പിന്നാലെയാണ് മെസിയുടെ പേരിനു നേര്‍ക്ക് ഗോട്ട് വിശേഷണവുമായി സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രചരിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നാണ് കൂടുതല്‍ ട്വീറ്റുകളും. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കങ്കാരുക്കളെ കെട്ടുകെട്ടിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍; എതിരാളികള്‍ വമ്പന്‍മാര്‍ !