എച്ചെവെറിയും ഫ്രാങ്കോ മാസ്റ്റൻ്റുവാനോയും ടീമിൽ, അർജൻ്റീന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു, മെസ്സി നയിക്കും
യുവതാരങ്ങളായ ക്ലൗഡിയോ എച്ചെവെറി, പോര്‍ട്ടോയുടെ അലന്‍ വരേല, റയല്‍ മാഡ്രിഡിന്റെ ഫ്രാങ്കോ മസ്റ്റന്റുവാനോ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെനസ്വലെയ്ക്കും ഇക്വഡോറിനുമെതിരെ വരാനിരിക്കുന്ന 2026ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായുള്ള 31 അംഗ അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെയാകും ടീമിനെ നയിക്കുക. പരിചയസമ്പത്തിനൊപ്പം യുവതാരങ്ങളെയും ഉള്‍പ്പെടുത്തിയുള്ളതാണ് നിലവിലെ ടീം. യുവതാരങ്ങളായ ക്ലൗഡിയോ എച്ചെവെറി, പോര്‍ട്ടോയുടെ അലന്‍ വരേല, റയല്‍ മാഡ്രിഡിന്റെ ഫ്രാങ്കോ മസ്റ്റന്റുവാനോ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാല്‍മിറാസ് സ്‌ട്രൈക്കറായ ജൊസ് മാനുവല്‍ ലോപ്പസിനും ടീമില്‍ അവസരം ലഭിച്ചിട്ടുണ്ട്. ഇതിനകം തന്നെ ലോകകപ്പ് യോഗ്യത നേടിയ അര്‍ജന്റീന സെപ്റ്റംബര്‍ നാലിന് വെനസ്വെലയെ നേരിടും. തുടര്‍ന്ന് സെപ്റ്റംബര്‍ 9ന് ഇക്വഡോറിനെതിരെയും കളിക്കും. 35 പോയന്റുകളുള്ള അര്‍ജന്റീന നിലവില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനത്താണ്.