Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീർന്നെന്ന് ആര് പറഞ്ഞു, തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇരട്ട ഗോളോടെ മെസ്സി

Lionel messi intermiami, Lionel messi barcelona record, messi braze record, Intermiami MLS,ലയണൽ മെസ്സി, ഇൻ്റർമയാമി, ബാഴ്സലോണ റെക്കോർഡ്

അഭിറാം മനോഹർ

, ഞായര്‍, 13 ജൂലൈ 2025 (12:37 IST)
Lionel Messi
കരിയറിന്റെ അവസാനഘട്ടത്തിലാണെങ്കിലും ഫുട്‌ബോളില്‍ തന്റെ അസാമാന്യ പ്രകടനങ്ങള്‍ തുടര്‍ന്ന് അര്‍ജന്റൈന്‍ സൂപ്പര്‍ താരമായ ലയണല്‍ മെസ്സി. തന്റെ സുവര്‍ണകാലഘട്ടത്തില്‍ ബാഴ്‌സലോണയില്‍ സ്ഥാപിച്ച റെക്കോര്‍ഡുകളിലൊന്ന് തകര്‍ക്കുന്നതിന്റെ തൊട്ടരികിലാണ് അര്‍ജന്റൈന്‍ ഇതിഹാസം. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മയാമിക്ക് വേണ്ടി തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് താരം ഇരട്ടഗോളുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളും 4 അസിസ്റ്റുകളുമാണ് താരം നേടിയത്.
 
നാഷ്വില്ലിസിനെതിരായ മത്സരത്തില്‍ 2-1നായിരുന്നു ഇന്റര്‍മയാമിയുടെ വിജയം. മത്സരത്തില്‍ മനോഹരമായ ഒരു ഫ്രീകിക്ക് ഗോളും ഒപ്പം വിജയഗോളുമാണ് മെസ്സി നേടിയത്. ഇതിന് മുന്‍പ് ന്യൂ ഇംഗ്ലണ്ട്, മോണ്ട്രിയല്‍(2 തവണ), കൊളംബസ് ക്രൂ എന്നിവര്‍ക്കെതിരെയും മെസ്സി ഇരട്ടഗോളുകള്‍ നേടിയിരുന്നു. 2012-13 ലാ ലിഗ സീസണില്‍ ഇത്തരത്തില്‍ തുടര്‍ച്ചയായ 6 മത്സരങ്ങളില്‍ മെസ്സി 2 ഗോളുകള്‍ വീതം നേടിയിരുന്നു. ഈ റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്താന്‍ വെറും ഒരു മത്സരം അകലെയാണ് മെസ്സി. 2012-13 സീസണില്‍ റയല്‍ മയോര്‍ക്ക, റയല്‍ സരഗോസ, ലെവന്റെ, അത്‌ലറ്റിക് ബില്‍ബാവോ,റയല്‍ ബെറ്റിസ്, അത്‌ലറ്റികോ മാഡ്രിഡ് എന്നീ ടീമുകള്‍ക്കെതിരെയാണ് മെസ്സി ഇരട്ടഗോളുകള്‍ നേടിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ