മെസ്സി പരിക്കിന്റെ പിടിയിലെന്ന് സംശയം, അർജന്റീന നാളെ ഉറുഗ്വേയ്‌ക്കെതിരെ

Webdunia
വെള്ളി, 12 നവം‌ബര്‍ 2021 (17:15 IST)
ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ അർജന്റീന നാളെ ഉറുഗ്വേയെ നേരിടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നാലരയ്ക്കാണ് കളി തുടങ്ങുക. അര്‍ജന്റീനയും ഉറൂഗ്വേയും ആരാധകരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മത്സരത്തിൽ പക്ഷേ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.
 
മെസ്സിയുടെ അഭാവത്തിൽ ഇറങ്ങുക എന്നത് അർജന്റീനയ്ക്ക് എളുപ്പമാവില്ല. അതിനാൽ തന്നെ മത്സരത്തിന് മുൻപ് മാത്രമെ അന്തിമ ഇലവനിൽ തീരുമാനമുണ്ടാകു. മെസ്സി ഇല്ലാത്ത സാഹചര്യമാണെങ്കിൽ മെസിക്ക് പകരം പൗളോ ഡിബാലയായിരിക്കും ഏഞ്ചല്‍ ഡി മരിയ, ലൗറ്ററോ മാര്‍ട്ടിനസ് എന്നിവര്‍ക്കൊപ്പം മുന്നേറ്റ നിരയിലെത്തുക. സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി ഇല്ലാതെയാണ് ഉറുഗ്വേ ഇറങ്ങുന്നത്. ഫകുണ്ടോ ടോറസ് മുന്നേറ്റത്തില്‍ ലൂയിസ് സുവാരസിന്റെ പങ്കാളിയാവും.
 
കഴിഞ്ഞമാസം ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു. 11 കളിയില്‍ 25 പോയിന്റുള്ള അര്‍ജന്റീന മേഖലയില്‍ രണ്ടാം സ്ഥാനത്ത്. പത്ത് ടീമുകളിള്ള ലാറ്റിനമേരിക്കയില്‍ നിന്ന് ആദ്യ നാല് സ്ഥാനക്കാര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫിലൂടെ ഒരവസരം കൂടി ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments