Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേമനാര് ഇറ്റലിയോ അർജന്റീനയോ? വമ്പൻ ഫുട്‌ബോൾ പോരിന് അരങ്ങൊരുങ്ങുന്നു

കേമനാര് ഇറ്റലിയോ അർജന്റീനയോ? വമ്പൻ ഫുട്‌ബോൾ പോരിന് അരങ്ങൊരുങ്ങുന്നു
, ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (16:54 IST)
യൂറോ കപ്പ് ചാമ്പ്യന്മാരും കോപ്പാ വിജയികളും ഏറ്റുമുട്ടിയാൽ ആര് ജയിക്കും. ഇവർ തമ്മിൽ ഒരുകിരീട പോരാട്ടം നടത്തിയാൽ ചാമ്പ്യൻമാരാവുക ആരായിരിക്കും. എന്നാൽ അങ്ങനെയൊരു ചോദ്യത്തിന് ഒരുത്തരമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ നിങ്ങൾ അധികം കാത്തിരിക്കേണ്ടതായി വരില്ല.
 
2022 ജൂണിൽ വമ്പന്മാർ തമ്മിൽ സൂപ്പർ കപ്പിനായി മത്സരിക്കുമെന്നാണ് ഇപ്പോൾ ഫുട്‌ബോൾ ലോകത്ത് നിന്നും വരുന്ന പുതിയ വാർത്ത. രണ്ട് വർഷത്തിലൊരിക്കൽ ഫിഫ ലോകകപ്പ് സംഘടിപ്പിക്കാനുള്ള ഫിഫാ നീക്കത്തിന് വിവിധ ഫെഡറേഷനുകൾ നേരത്തെ എതിർപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൂപ്പർ പോരാട്ടത്തിന് കളമൊരുങ്ങുന്നത്.
 
നേരത്തെ വിവിധ ഭൂഖണ്ഡങ്ങളിലെ ഫുട്ബോൾ ചാമ്പ്യന്മാർ തമ്മിൽ കോൺഫഡറേഷൻ കപ്പിൽ ഏറ്റുമുട്ടിയിരുന്നു. 2017ലായിരുന്നു കോൺഫെഡറേഷൻ കപ്പ് അവസാനമായി നടന്നത്. 2022 ഫിഫാ ലോകകപ്പിന് മുൻപ് സൂപ്പർ കപ്പിൽ അർജന്റീനയും ഇറ്റലിയും ഏറ്റുമുട്ടുമെന്നാണ് റിപ്പോർട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ പരിശീലകനാകാന്‍ താല്‍പര്യമില്ലെന്ന് കുംബ്ലെ; വിദേശ പരിശീലകരെ തേടി ബിസിസിഐ