Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്ക് ഇരട്ടിമധുരം, മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി സുനിൽ ഛേത്രി

ഇന്ത്യയ്ക്ക് ഇരട്ടിമധുരം, മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി സുനിൽ ഛേത്രി
, ഞായര്‍, 17 ഒക്‌ടോബര്‍ 2021 (08:38 IST)
സാഫ് ഫുട്ബോൾ കപ്പ് ഫൈനലിൽ ഗോൾ നേട്ടത്തൊടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍  ഫുട്‌ബോള്‍ ഇതിഹാസം സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി ഇന്ത്യൻ നായകൻ ഛേത്രി.
 
മത്സരത്തിന്റെ 45ആം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോൾ നേട്ടം. പ്രീതം കോട്ടാല്‍ നല്‍കിയ ക്രോസില്‍ കൃത്യമായി തലവെച്ച് മനോഹരമായ ഗോൾനേട്ടത്തോടെയാണ് ഛേത്രി മെസ്സിക്കൊപ്പമെത്തിയത്. മത്സരങ്ങളുടെ കണക്കെടുക്കുമ്പോൾ ദേശീയ ജേഴ്‌സിയിൽ മെസ്സി ഛേത്രിയേക്കാൾ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
 
നിലവില്‍ ഫുട്‌ബോള്‍ രംഗത്ത് സജീവമായ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി രണ്ടാം സ്ഥാനത്താണ് ഛേത്രി. 115 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഛേത്രിയ്ക്ക് മുന്നിലുള്ളത്.125 മത്സരങ്ങളിൽ നിന്നും 80 ഗോളുകളാണ് ഛേത്രിയുടെ പേരിലുള്ളത്. മെസ്സി 156 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേപ്പാളിനെ തകർത്ത് സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ, വിജയഗോളിൽ ഒന്ന് മലയാളി താരം സഹലിന്റേത്