Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രപരമായ തീരുമാനം ഓസ്ട്രേലിയൻ ഫുട്ബോളിൽ വനിതാ പുരുഷ താരങ്ങൾക്ക് ഇനി ഒരേ പ്രതിഫലം!!

ചരിത്രപരമായ തീരുമാനം ഓസ്ട്രേലിയൻ ഫുട്ബോളിൽ വനിതാ പുരുഷ താരങ്ങൾക്ക് ഇനി ഒരേ പ്രതിഫലം!!

മിഥുൻ കുര്യാക്കോസ്

, വ്യാഴം, 7 നവം‌ബര്‍ 2019 (11:14 IST)
വനിതാ ഫുട്‌ബോളില്‍ ചരിത്ര തീരുമാനമായി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓസ്‌ട്രേലിയ. ഇനി മുതൽ രാജ്യത്തിനായി മത്സരിക്കുന്ന വനിതാ-പുരുഷന്മാർക്ക് തുല്യമായ വേതനം നൽകും എന്നാണ് ഫുട്‌ബോള്‍  ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. വനിതാതാരങ്ങളുടെ ഏറെക്കാലത്തെ പ്രതിഷേധത്തിന് ഒടുവിലാണ് ഫെഡറേഷന്റെ പുതിയ തീരുമാനം. നേരത്തെ യുഎസ് ടീം സൂപ്പർ താരം മേഗൻ റപ്പീനോയുടെ നേതൃത്വത്തിൽ  യുഎസ് വനിതാ ഫുട്ബോൾ താരങ്ങൾ ഇത്തരത്തിൽ പുരുഷന്മാർക്ക് തുല്യമായി വേതനം പ്രഖ്യാപിക്കണമന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം വ്യാപകമായ ശ്രദ്ധ നേടിയിരുന്നു. 
 
ഓസ്‌ട്രേലിയയില്‍ പുരുഷ ഫുട്‌ബോളിനേക്കാള്‍ ഏറെ ജനപ്രീതിയുള്ളത് വനിതാ ഫുട്‌ബോളിനാണ്. ലോക ഫുട്‌ബോള്‍ റാങ്കിങ്ങില്‍ വനിതാ ടീം എട്ടാമതും പുരുഷ ടീം 44മത് സ്ഥാനത്തുമാണ്. വനിതാ ഫുട്ബോളിനുള്ള ഈ സ്വീകാര്യതയും തീരുമാനത്തെ സ്വാധീനിച്ചിരിക്കാൻ സാധ്യതയുണ്ട്. അതേസമയം പുരുഷ, വനിതാ താരങ്ങളുടെ പ്രതിഫലത്തിലെ വ്യത്യാസം കുറയ്ക്കാൻ നടപടിയെടുക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയും പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
 
നേരത്തേ നോര്‍വേ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ദേശീയ താരങ്ങള്‍ക്ക് തുല്ല്യ വേതനം ഉറപ്പാക്കിയിരുന്നു. ഇന്ത്യയിൽ വനിതാ പുരുഷതാരങ്ങൾ തമ്മിലുള്ള വേതന വ്യത്യാസം മറ്റ് രാജ്യങ്ങളിലേക്കാൾ കൂടുതലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനസികമായ മുൻ തൂക്കമുണ്ട്; ഇന്ത്യക്കെതിരെ പരമ്പര വിജയിക്കുമെന്ന് ബംഗ്ലാ ക്യാപ്റ്റൻ മുഹമ്മദുള്ള ഇന്ത്യ,ക്രിക്കറ്റ്,മുഹമ്മദുള്ള,ഷാക്കിബ് അൽ ഹസൻ,