Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസ്സിയുടെ വഴിയെ യമാലും, ബാഴ്സയിൽ മെസ്സി അണിഞ്ഞ ജേഴ്സി നമ്പർ 19 അണിയും

Lamine Yamal, Barcelona FC

അഭിറാം മനോഹർ

, വ്യാഴം, 18 ജൂലൈ 2024 (14:35 IST)
Lamine Yamal, Barcelona FC
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പാത പിന്തുടര്‍ന്ന് ബാഴ്‌സലോണയുടെ വരാനിരിക്കുന്ന സീസണില്‍ യുവതാരമായ ലാമിന്‍ യമാല്‍ പത്തൊമ്പതാം നമ്പര്‍ ജെഴ്‌സി അണിയും. ക്ലബ് പുറത്തുവിട്ട വീഡിയോയിലാണ് പുതിയ പ്രഖ്യാപനമുണ്ടായത്. ബാഴ്‌സലോണയില്‍ കരിയറിന്റെ തുടക്കകാലത്ത് പത്തൊമ്പതാം നമ്പര്‍ ജേഴ്‌സിയായിരുന്നു മെസ്സി അണിഞ്ഞിരുന്നത്.
 
 വെറും 17 വയസുള്ളപ്പൊള്‍ തന്നെ സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും പ്രധാനതാരമായി ആഘോഷിക്കപ്പെടുന്ന ലാമിന്‍ യമാല്‍ ക്ലബിന് നഷ്ടപ്പെട്ട പ്രതാപം തിരികെ കൊണ്ടുവരുമെന്നാണ് ആരാധകര്‍ കരുതുന്നു. ഇക്കഴിഞ്ഞ യൂറോ കപ്പ് ക്യാമ്പയിന് സ്‌പെയിനിനായി മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ യമാലിനായിരുന്നു. ബാഴ്‌സലോണ ജേഴ്‌സിയില്‍ മെസ്സിയുടെ നേട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ യുവതാരത്തിനാകുമെന്നാണ് ഫുട്‌ബോള്‍ ലോകം കരുതുന്നത്. മെസ്സിയുടെ കരിയറിന് സമാനമായി ബാഴ്‌സലോണ ജേഴ്‌സി നമ്പര്‍ 19ല്‍ നിന്നും പത്താം നമ്പര്‍ ജേഴ്‌സിയിലേക്ക് യമാല്‍ വളരുമെന്നും നിലവിലെ ട്രോഫി വരള്‍ച്ചയ്ക്ക് താരം പരിഹാരം കാണുമെന്നുമാണ് ബാഴ്‌സലോണ ആരാധകരുടെ പ്രതീക്ഷ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 നായകനായി ഹാർദ്ദിക് വേണ്ട, അഗാർക്കർക്കും ഗംഭീറിനും ഒരേ നിലപാട്, ഇടഞ്ഞ് ബിസിസിഐ