സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ കരുത്തരായ ബാഴ്‌സിലോണയ്ക്ക് തകര്‍പ്പന്‍ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സ്‌പോര്‍ട്ടിംഗ് ഗിജോണിനെ 6-1നാണ് ബാഴ്‌സിലോണ തോല്‍പ്പിച്ചത്. എം എസ് എന്‍ ത്രയവും റാകിടിക്കും അല്‍ക്കാസറുമാണ് ബാഴ്സയുടെ ഗോളടിയില്‍ പങ്കാളികളായത്.
സുവാരസ് രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ മെസി, നെയ്മര്‍, റാകിടിക്, അല്‍ക്കാസര്‍ എന്നിവര്‍ ഓരോഗോളും നേടി. ബാഴ്സ പരിശീലകന്‍ ലൂയിസ് എന്റിക് ഈ സീസണോടെ വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ബാഴ്‌സയുടെ ഈ കൂറ്റന്‍ വിജയം.
അതേസമയം മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ക്രിസ്ത്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ ലാസ് പാല്‍മെസിനോട് 3-3 സമനിലയില്‍ കുടുങ്ങിയ റയലിന് ഇതോടെ ലീഗിലെ കിരീടപേടി ആരംഭിച്ച അവസ്ഥയാണുള്ളത്.