ലോക ഫുട്‌ബോളില്‍ വരാനിരിക്കുന്ന ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായാണ് ലമീന്‍ യമാല്‍ എന്ന സ്പാനിഷ് താരത്തെ ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്. ബാഴ്‌സലോണയ്ക്ക് വേണ്ടിയും സ്പാനിഷ് ടീമിനായും മികച്ച പ്രകടനങ്ങള്‍ നടത്തുന്ന യമാല്‍ ഭാവിയിലെ മികച്ച താരമാകും എന്ന് തന്നെയാണ് ആരാധകരും കരുതുന്നത്. കഴിഞ്ഞ ദിവസമാണ് താരം തന്റെ പതിനെട്ടാം പിറന്നാള്‍ ആഘോഷമാക്കി മാറ്റിയത്. എന്നാല്‍ പിറന്നാള്‍ പാര്‍ട്ടിക്കായി ഉയരം കുറഞ്ഞ ആളുകളെ വെച്ച് പാര്‍ട്ടി നടത്തി വിവാദത്തില്‍ പെട്ടിരിക്കുകയാണ് താരം. സംഭവം വാര്‍ത്തയായതോറ്റെ സ്‌പെയിന്‍ സോഷ്യല്‍ റൈറ്റ്‌സ് മന്ത്രാലയം സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.
പതിനെട്ടാം നൂറ്റാണ്ടിലേക്ക് ലോകത്തെ കൊണ്ടുപോകുന്ന കാഴ്ചയാണ് യമാലിന്റെ പാര്‍ട്ടില്‍ സംഭവിച്ചതെന്ന് സോഷ്യല്‍ റൈറ്റ്‌സ് മന്ത്രാലയം വിമര്‍ശിക്കുന്നത്. വിനോദത്തിനായി ഇത്തരത്തിലുള്ള ആളുകളെ ഉപയോഗിക്കുന്നത് അവരുടെ മനസിന്റെ ദുഷിപ്പിനെയാണ് കാണിക്കുന്നതെന്നും ഒട്ടും ബഹുമാനമില്ലാത്ത പ്രവര്‍ത്തിയാണ് ലാമിന്‍ യമാല്‍ ചെയ്തതെന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനമുയര്യ്ന്നുണ്ട്. സ്‌പെയിനിലെ ഉയരം കുറഞ്ഞവരുടെ സംഘടനയും സംഭവത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം വിവാദം ശക്തമായിരിക്കെ പാര്‍ട്ടിയില്‍ വിനോദത്തിനായി എത്തിയ ഉയരം കുറഞ്ഞവരില്‍ ഒരാള്‍ യാമാലിന് നന്ദി അറിയിച്ച് രംഗത്ത് വന്നു. പാര്‍ട്ടിയില്‍ ആരും തങ്ങളോട് ബഹുമാനമില്ലാതെ പെരുമാറിയിട്ടില്ലെന്നാണ് ഇയാള്‍ വ്യക്തമാക്കിയത്. ലാമിന്‍ യമാലിനെതിരെ നടക്കുന്നത് വിദ്വേഷപ്രവര്‍ത്തനമാണെന്നും ഇയാള്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ ലാമിന്‍ യമാല്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.