Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റണം; അപകടം ഉണ്ടായാല്‍ സ്ഥലം ഉടമയ്‌ക്കെതിരെ നിയമനടപടി

ദുരന്ത നിവാരണ നിയമപ്രകാരമാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്

Danger trees should be removed

രേണുക വേണു

, ചൊവ്വ, 20 മെയ് 2025 (17:12 IST)
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശ ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ അതാത് വകുപ്പ് മേധാവികള്‍ സ്വീകരിക്കേണ്ടതാണെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 
 
സ്വകാര്യവ്യക്തികളുടെയോ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നില്‍ക്കുന്നതും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ളതുമായ അപകടാവസ്ഥയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ മുറിച്ച് മാറ്റുന്നതിനു നോട്ടീസ് ഉള്‍പ്പെടെ ബന്ധപ്പെട്ട വ്യക്തികള്‍ക്ക് നല്‍കി മുറിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിയമാസൃതമായി സ്വീകരിക്കേണ്ടതാണ്. 
 
ദുരന്ത നിവാരണ നിയമപ്രകാരമാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. കൈവശ ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റാത്ത സ്ഥലങ്ങളില്‍ മരച്ചില്ല ഒടിഞ്ഞു വീണോ മരം കടപുഴകി വീണോ എന്തെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാല്‍ സ്ഥലം ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃപ്രയാര്‍ - കാഞ്ഞാണി - ചാവക്കാട് റോഡില്‍ ഈ ഭാഗത്ത് ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം; ശ്രദ്ധിക്കുക