Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുണ്ടസ്‌ലിഗ: കിരീടത്തോട് അടുത്ത് ബയേൺ

ബുണ്ടസ്‌ലിഗ: കിരീടത്തോട് അടുത്ത് ബയേൺ
, ഞായര്‍, 7 ജൂണ്‍ 2020 (12:49 IST)
ബുണ്ടസ് ലിഗ കിരീടനേട്ടത്തിനോടടുത്ത് ബയേൺ മ്യൂണിച്ച്. ഇന്നലെ നടന്ന മത്സരത്തിൽ ബയേര്‍ ലെവര്‍ക്കൂസനെ രണ്ടിനെതിരേ നാല് ഗോളിന് തകര്‍ത്തതോടെ ബയേണ്‍ തങ്ങളുടെ കിരീടസാധ്യത വർധിപ്പിച്ചു.നിലവിൽ 30 മത്സരങ്ങളിൽ നിന്നും 70 പോയിന്റാണ് ബയേണിനുള്ളത്. രണ്ടാമതായുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് 29 മത്സരങ്ങളില്‍ നിന്ന് 60 പോയിന്റാണുള്ളത്. നാല് മത്സരങ്ങള്‍ മാത്രമാണ് ഇനി ലീഗിൽ ബാക്കിയുള്ളത്.
 
ബയേണിനായി ഈ സീസണിൽ 44 ഗോളുകൾ സൂപ്പർ താരം ലെവൻഡോവ്‌സ്‌കി സ്വന്തമാകി.തുടർച്ചയായ അഞ്ചാം സീസണിലാണ് ലെവൻഡോവ്‌സ്‌കി 40 ഗോളിന് മുകളിൽ സ്കോർ ചെയ്യുന്നത്.ബുണ്ടസ് ലിഗയില്‍ 30 ഗോളിന് മുകളില്‍ ലെവന്‍ഡോസ്‌കി നേടുന്നത് ഇത് മൂന്നാം തവണയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്ലിൽ വംശീയാധിക്ഷേപം നേരിട്ടിരുന്നുവെന്ന് ഡാരൻ സമി