Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Blasters: അടുത്ത സാല കപ്പടിക്കണം, കലിപ്പടക്കണം: കോച്ചായി ആന്റോണിയോ ഹബാസിനെ എത്തിക്കാന്‍ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ്

Kerala Blasters: അടുത്ത സാല കപ്പടിക്കണം, കലിപ്പടക്കണം: കോച്ചായി ആന്റോണിയോ ഹബാസിനെ എത്തിക്കാന്‍ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ്

അഭിറാം മനോഹർ

, ബുധന്‍, 19 മാര്‍ച്ച് 2025 (20:49 IST)
ഐഎസ്എല്ലിലെ സൂപ്പര്‍ പരിശീലകന്‍ ആന്റോണിയോ ലോപസ് ഹബാസിനെ പരിശീലകനായി ടീമിലെത്തിക്കാന്‍ നീക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. 2014ലും 2019-20 സീസണിലും എടികെ കൊല്‍ക്കത്തയ്ക്ക് ഐഎസ്എല്‍ കിരീടം നേടികൊടുത്ത ഹബാസ് നിലവില്‍ ഐ ലീഗ് ക്ലബായ ഇന്റര്‍ കാശിയുടെ പരിശീലകനാണ്. ഹബാസിനെ ടീമിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ചര്‍ച്ചകള്‍ നടത്തിയതായി ആനന്ദ് ബസാറാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
ഒരു സീസണ്‍ മുന്‍പ് മോഹന്‍_ബഗാനെ ഐഎസ്എല്‍ ഷീല്‍ഡ് ജേതാക്കളാക്കാന്‍ ഹബാസിനായിരുന്നു. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ പരിശീലകനായ ഹബാസ് 2014ലാണ് ആദ്യമായി എടികെ കൊല്‍ക്കത്തയെ ഐഎസ്എല്‍ ചാമ്പ്യന്മാരാക്കിയത്. 2019-20 സീസണിലും ടീമിന് കിരീടം നേടികൊടുത്തു. ഐഎസ്എല്‍ ആദ്യ 2 സീസണുകളില്‍ കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്ന ലോപസ് പിന്നീട് 2016ല്‍ പുനെ സിറ്റിക്കൊപ്പവും ഉണ്ടായിരുന്നു. അത്‌ലറ്റികോ മാഡ്രിഡ്, സെവിയ്യ ക്ലബുകള്‍ക്കായി ഹബാസ് മുന്‍പ് ഫുട്‌ബോള്‍ കളിച്ചിട്ടുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദ ഹണ്ട്രഡിന് ഭീഷണിയാകുമോ എന്ന് സംശയം, സൗദി അറേബ്യയുടെ ടി20 ക്രിക്കറ്റ് ലീഗിനെ എതിർത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്