Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിക്കൂറുകള്‍ സമയമുണ്ടായിട്ടും കളി തുടങ്ങാന്‍ കാത്തിരിന്ന് ബ്രസീലിയന്‍ ആരോഗ്യവകുപ്പ്; അര്‍ജന്റീന-ബ്രസീല്‍ മത്സരം നിര്‍ത്തിവച്ചു, മൈതാനത്ത് നാടകീയ രംഗങ്ങള്‍

Brazil vs Argentina
, തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (08:29 IST)
ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ ബ്രസീല്‍-അര്‍ജന്റീന ഗ്ലാമര്‍ മത്സരം ഉപേക്ഷിച്ചു. നാടകീയ രംഗങ്ങള്‍ക്ക് ഒടുവിലാണ് മത്സരം ആരംഭിച്ച ശേഷം നിര്‍ത്തിവച്ചത്. അര്‍ജന്റീനയുടെ കളിക്കാര്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്നാരോപിച്ച് ബ്രസീലിയന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന് മത്സരം തടസപ്പെടുത്തുകയായിരുന്നു. 
അര്‍ജന്റീനയുടെ കളിക്കാരായ എമിലിയാനോ മാര്‍ട്ടിനെസ്, ജിയോവാനി ലോ സെല്‍സോ, ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരെ തടയാനാണ് ആരോഗ്യ അധികൃതരെത്തിയത്. ഈ താരങ്ങള്‍ പത്ത് ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നതാണ് കാരണം. തങ്ങളുടെ താരങ്ങളെ മത്സരത്തില്‍ നിന്ന് വിലക്കിയതോടെ അര്‍ജന്റീന ടീം മൈതാനം വിട്ടു. ഒടുവില്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, അര്‍ജന്റീനയുടെ പ്ലേയിങ് ഇലവന്‍ പുറത്തുവിട്ട ശേഷം ഏതാനും മണിക്കൂറുകള്‍ ഉണ്ടായിരിന്നിട്ടും മത്സരം തുടങ്ങുന്നതുവരെ ആരോഗ്യ അധികൃതര്‍ കാത്തുനിന്നത് എന്തിനാണെന്ന് ചോദ്യം ഉയര്‍ന്നിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്തിനെ ഗിൽക്രിസ്റ്റുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം, അവൻ ഗില്ലിയുടെ പകുതി പോലുമില്ല