വരുമോ അര്‍ജന്റീന-ബ്രസീല്‍ സെമി ഫൈനല്‍ ! സാധ്യത തെളിയുന്നു; ഇങ്ങനെ സംഭവിച്ചാല്‍ മതി
നിലവില്‍ അര്‍ജന്റീന ഗ്രൂപ്പ് സിയിലെ ചാംപ്യന്‍മാരാണ്
ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ - അര്‍ജന്റീന സ്വപ്‌ന മത്സരം വരുമോ എന്ന കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. അതിനുള്ള സാധ്യത പതുക്കെ തെളിഞ്ഞു വരുന്നുണ്ട്. അര്‍ജന്റീന - ബ്രസീല്‍ സെമി ഫൈനലിനുള്ള സാധ്യതയാണ് ഇപ്പോള്‍ അടുത്തുവന്നിരിക്കുന്നത്.
നിലവില്‍ അര്‍ജന്റീന ഗ്രൂപ്പ് സിയിലെ ചാംപ്യന്‍മാരാണ്. പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയാണ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. പ്രീ ക്വാര്‍ട്ടര്‍ ജയിച്ചാല്‍ നെതര്‍ലന്‍ഡ് vs യുഎസ്എ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളെയാണ് ക്വാര്‍ട്ടറില്‍ അര്‍ജന്റീന നേരിടേണ്ടിവരിക.
അതേസമയം, ഗ്രൂപ്പ് ചാംപ്യന്‍മാരായി ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ എത്തുകയും പ്രീ ക്വാര്‍ട്ടറും ക്വാര്‍ട്ടറും ജയിച്ച് സെമിയിലെത്തുകയും ചെയ്താല്‍ അപ്പുറത്ത് എതിരാളികളായി എത്തുക അര്‍ജന്റീനയാണ്. അതേസമയം, ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ എത്തുന്നതെങ്കില്‍ പിന്നീട് ബ്രസീല്‍ - അര്‍ജന്റീന ഫൈനലിനാണ് സാധ്യത.