ലാലീഗ പ്രീസീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം സി കെ വിനീത് കളിക്കില്ല

തിങ്കള്‍, 23 ജൂലൈ 2018 (16:13 IST)
കൊച്ചി: കൊച്ചിയിൽ നടക്കാനിരിക്കുന്ന രാജ്യത്തെ ആ‍ാദ്യ പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി സി കെ വിനീത് ബൂട്ടണിയില്ല. താടിയെല്ലിനേറ്റ പരിക്കു കാരണം ടൂരണമെന്റിൽ തന്നെ സി കെ വിനീതിനു കളിക്കാനായേക്കില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. താരത്തിന് ഡോക്ടർ വിശ്രമത്തിന് നിർദേശിച്ചിരിക്കുകയാണ്.
 
ഓസ്ട്രേലിയ ലീഗ് ടീമായ മെൽബൺ സിറ്റി എഫ് സിയുമായാണ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ചൊവ്വഴ്ച കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുക. സ്പാനിഷ് ലീഗിലെ ജിറോന എഫ് സിയാണ് ലാലീഗ പ്രീസീസണിൽ മത്സരിക്കുന്ന  മറ്റൊരു ടീം.  
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മെല്ലപ്പോക്കും, ഫോമില്ലായ്‌മയും; ധോണി വിരമിക്കണോ ? - തുറന്നടിച്ച് സച്ചിന്‍ രംഗത്ത്