Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജിലൻസിൽ വിശ്വാസമില്ല; ബാർ കോഴ കേസിൽ തുടരന്വേഷണം വേണമെന്ന് വി എസ്

വിജിലൻസിൽ വിശ്വാസമില്ല; ബാർ കോഴ കേസിൽ തുടരന്വേഷണം വേണമെന്ന് വി എസ്
, തിങ്കള്‍, 23 ജൂലൈ 2018 (14:53 IST)
തിരുവന്തപുരം: ബാർ കോഴ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്ചുതാനന്തൻ. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് വി എസ് നിലപട് വ്യക്തമാക്കിയത്. മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളണമെന്നും അദേഹം കോടതിയിൽ ആവശ്യപ്പെട്ടു. 
 
വിജിലൻസ് നടത്തിയ അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ല. അതിനാ‍ൽ കോടതിയുടെ മേൽനോട്ടത്തിൽ വീണ്ടും അന്വേഷണം നടത്തണമെന്ന് കോടതിയിൽ സമർപ്പിച്ച തടസ ഹർജിയിൽ വി എസ് ആവശ്യപ്പെട്ടു.  
 
അതേസമയം കേസിൽ കക്ഷി ചേർന്നിട്ടുള്ള മുൻ എൽ ഡി എഫ് കൺ‌വീനൻ വൈക്കം വിശ്വൻ കേസിൽ നിലപാട് വ്യക്തമാക്കാൻ കോടതിയോട് കൂടുതൽ സമയം അവശ്യപ്പെട്ടിരിക്കുകയാണ്. വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല എന്ന വി എസിന്റെ നിലപാട് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയക്കൊടി പാറിച്ചിട്ട് 19 വർഷം!