അര്‍ജന്റീനയിലെ അണ്ടര്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ക്ലൗഡിയോ എച്ചുവേരി ഈ ആഴ്ച ഇംഗ്ലണ്ടിലെത്തി. ഉടന്‍ തന്നെ താരം മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 3ന് ബ്രസീലിനെതിരായ മത്സരത്തില്‍ താരത്തിന് പരിക്കേറ്റിരുന്നു. ഫിറ്റ്‌നെസ് വീണ്ടെടുത്ത ശേഷമാകും താരം മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്‌സിയണിയുക.
2024 ജനുവരിയില്‍ 12.5 മില്യണ്‍ പൗണ്ടിന് കരാറില്‍ ഒപ്പുവെച്ച എച്ചെവേരി റിവര്‍ പ്ലേറ്റില്‍ ലോണില്‍ പോയിരുന്നു. അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പിന് തൊട്ടുപിന്നാലെ സിറ്റിയില്‍ താരം ചേരുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആയാകും താരം സിറ്റിയില്‍ അരങ്ങേറുക.