ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ പുതുക്കി സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട്. 2022ല്‍ ടീമിലെത്തിയ ഹാലണ്ട് ക്ലബുമായുള്ള തന്റെ കരാര്‍ 9 വര്‍ഷത്തേക്കാണ് പുതുക്കിയത്. നേരത്തെ സിറ്റിയില്‍ നിന്നും ഹാലണ്ട് മറ്റേതെങ്കിലും വമ്പന്‍ ക്ലബുകളിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ക്ലബുമായി 2034 വരെയാണ് താരത്തിന്റെ പുതിയ കരാര്‍. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഫലത്തില്‍ 12 വര്‍ഷങ്ങള്‍ ഹാലണ്ട് പൂര്‍ത്തിയാക്കും. സിറ്റിയുമായി 4-5 വര്‍ഷം തുടര്‍ന്ന ശേഷം റയല്‍ മാഡ്രിഡിലേക്ക് താരം മാറുമെന്നാണ് ആരാധകരും കരുതിയിരുന്നത്. എന്നാല്‍ തന്റെ അച്ഛന്റെ ക്ലബായ സിറ്റിയില്‍ തന്നെ തുടരാന്‍ ഹാലണ്ട് തീരുമാനമെടുക്കുകയായിരുന്നു.