Webdunia - Bharat's app for daily news and videos

Install App

മികച്ച ഫുട്ബോൾ താരങ്ങൾ ഞാനും മെസ്സിയും, മൂന്നാമനാര് ? റൊണാൾഡോ പറയുന്നു

Webdunia
തിങ്കള്‍, 21 നവം‌ബര്‍ 2022 (15:18 IST)
ലോക ഫുട്ബോളിലെ മികച്ച താരം ആരെന്ന ചോദ്യത്തിന് മെസ്സിയെന്നും റൊണാൾഡോയെന്നുമുള്ള ഉത്തരമായിരിക്കും മിക്ക ഫുട്ബോൾ ആരാധകർക്കുമുണ്ടാകുക. മെസ്സിയോ റൊണാൾഡോയോ ആരാണ് കേമൻ എന്ന ചർച്ചയാണ് ഫുട്ബോൾ ലോകത്ത് പൊതുവെ ഉണ്ടാകാറുള്ളത്. ഇപ്പോഴിതാ ലോക ഫുട്ബോളിൽ തനിക്കും മെസ്സിക്കും ശേഷം ഏറ്റവും മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പോർച്ചുഗലിൻ്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡൊ.
 
നെയ്മർ,സുവാരസ്,ലെവൻഡോവ്സ്കി തുടങ്ങി ഒട്ടേറെ വമ്പന്മാരുണ്ടെങ്കിലും ഫ്രാൻസിൻ്റെ മുൻ ഫുട്ബോളറും റയൽ മാഡ്രിഡ് പരിശീലകനുമായ സിനദിൻ സിദാനെയാണ് മൂന്നാമനായി റൊണാൾഡൊ തിരെഞ്ഞെടുത്തത്. ലോകഫുട്ബോളിൽ വിസ്മയിപ്പിക്കുന്നപ്രകടനം നടത്തിയിട്ടൂള്ള സിദാനോട് തനിക്കുള്ള ഇഷ്ടം നേരത്തെയും റോണോ പ്രകടിപ്പിച്ചിട്ടുണ്ട്.
 
സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലകനായിരുന്ന സമയത്ത് റൊണാൾഡൊയും ടീമുൻ്റെ ഭാഗമായിരുന്നു. ഫ്രാൻസിനായി 98ലെ ലോകകപ്പും ബാലൻഡിയോറും സിദാൻ നേടിയിട്ടുണ്ട്. യുവൻ്റസിനായും റയൽ മാഡ്രിഡിനുമായാണ് താരം ക്ലബ് ഫുട്ബോളിൽ ബൂട്ടുകെട്ടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

Rajasthan Royals: അവസാന കളി കൊൽക്കത്തക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ രണ്ടാമതാകാം, രാജസ്ഥാന് അടുത്ത മത്സരം നിർണായകം

ഏറ്റവും വരുമാനമുള്ള കായികതാരം? ഫോർബ്സ് പട്ടികയിൽ വീണ്ടും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

അടുത്ത ലേഖനം
Show comments