Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവൻ കരിയർ അവസാനിപ്പിച്ചപ്പോഴും ഞാൻ കളിച്ചുകൊണ്ടിരിക്കുന്നു, റൂണിയ്ക്ക് എന്നോട് അസൂയ : ക്രിസ്റ്റ്യാനോ റൊണാൾഡൊ

അവൻ കരിയർ അവസാനിപ്പിച്ചപ്പോഴും ഞാൻ കളിച്ചുകൊണ്ടിരിക്കുന്നു, റൂണിയ്ക്ക് എന്നോട് അസൂയ : ക്രിസ്റ്റ്യാനോ റൊണാൾഡൊ
, തിങ്കള്‍, 14 നവം‌ബര്‍ 2022 (15:34 IST)
തനിക്കെതിരെ വെയ്ൻ റൂണി നടത്തിയ വിമർശനങ്ങൾ അസൂയ കൊണ്ടാണെന്ന് മുൻ സഹതാരവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യനോ റൊണാൾഡോയുടെ പെരുമാറ്റം ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. റൊണാൾഡോയുടെ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്ന് റൂണി പറയുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് താരത്തിൻ്റെ വിമർശനം.
 
എന്തുകൊണ്ടാണ് അവനെന്ന് മോശമായി വിമർശിക്കുന്നതെന്ന് എനിക്കറിയില്ല. അവൻ്റെ കരിയർ അവസാനിക്കുകയും ഞാൻ അപ്പോഴും ടോപ് ലെവൽ ഫുട്ബോൾ കളിക്കുകയും ചെയ്യുന്നത് കൊണ്ടായിരിക്കും. ഞാൻ അവനേക്കാൾ മികച്ച രീതിയിലാണ് ഇരിക്കുന്നതെന്ന് ഞാൻ പറയില്ല. സത്യം അങ്ങനെയാണെങ്കിലും. പ്രമുഖ ബ്രോഡ്കാസ്റ്ററായ പിയേഴ്സ് മോർഗനുമായി നടത്തിയ അഭിമുഖത്തിൽ താരം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാൻ ഇവിടെ വഞ്ചിക്കപ്പെട്ടു, മാഞ്ചസ്റ്റർ യുണൈറ്റഡിനും പരിശീലകനുമെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ