മാഞ്ചസ്റ്റർ യുണൈറ്റഡിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി അനിശ്ചിത്വത്തിൽ. ക്ലബിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തിയതോടെയാണ് ക്ലബിലെ താരത്തിൻ്റെ നിലനിൽപ്പ് ചോദ്യംചെയ്യപ്പെടുന്നത്. നേരത്തെ മാഞ്ചസ്റ്റർ കോച്ചായ ടെൻ ഹാഗുമായി താരത്തിന് അസ്വാരസ്യങ്ങളുണ്ടെന്ന വാർത്ത പുറത്തുവന്നിരുന്നു.
കഴിഞ്ഞ മത്സരങ്ങളിൽ ടീമിൻ്റെ പ്ലെയിങ് ഇലവനിൽ റൊണാൾഡോയ്ക്ക് സ്ഥാനം ലഭിച്ചിരുന്നില്ല.ഒരിക്കൽ മത്സരം പൂർത്തിയാകും മുൻപ് ക്രിസ്റ്റ്യാനോ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത് വിവാദമാകുകയും ക്ലബ് താരത്തെ ഒരു മത്സരത്തിൽ നിന്നും വിലക്കുകയും ചെയ്തിരുന്നു. എനിക്ക് പരിശീലകനായ ടെൻ ഹാഗിനോട് ഒരു ബഹുമാനവും ഇല്ല കാരണം അദ്ദേഹം എന്നെയും ബഹുമാനിക്കുന്നില്ല. ക്ലബിൻ്റെ നല്ലതിനാണ് ഞാൻ മാഞ്ചസ്റ്ററിൽ തുടരുന്നത്. എന്നാണ് റൊണാൾഡോയുടെ തുറന്നുപറച്ചിൽ.
എന്നെ ക്ലബിൽ നിന്നും പുറത്താക്കാൻ പലരും ശ്രമിക്കുന്നു. അതിൽ പരിശീലകൻ മാത്രമുള്ളത്. ഞാൻ ഇവിടെ വഞ്ചിക്കപ്പെട്ട പോലെ തോന്നുന്നു. കഴിഞ്ഞ വർഷവും ഇങ്ങനെയായിരുന്നു. സർ അലക്സ് ഫെർഗൂസൻ പോയതിന് ശേഷം മാഞ്ചസ്റ്ററിന് യാതൊരു പുരോഗതിയുമില്ല. ക്രിസ്റ്റൂൂനോ പറഞ്ഞു.പിയേഴ്‌സ് മോര്‍ഗനു നല്‍കിയ അഭിമുഖത്തിലാണ് ക്ലബിനും പരിശീലകനുമെതിരെ ക്രിസ്റ്റ്യാനോ പരസ്യമായി രംഗത്തുവന്നത്.