മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി വീണ്ടും അവതരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. നിശ്ചിതസമയം അവസാനിക്കുമ്പോൾ 2-1ന് പിന്നിലായിരുന്ന മാഞ്ചസ്റ്ററിനെ ഇഞ്ചുറി സമയത്ത് വല കുലുക്കിയ റൊണാൾഡോയാണ് തോൽവിയിൽ നിന്നും രക്ഷിച്ചത്.
ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിൽ അത്‌ലാൻഡക്കെതിരെ ആദ്യ നേർക്ക്‌നേർ വന്നപ്പോഴും വിജയഗോൾ കുറിച്ചത് റൊണാൾഡോയായിരുന്നു. അറ്റ്‌ലാൻഡയുടെ തട്ടകത്തിൽ വന്ന മത്സരത്തിലാണ് യുണൈറ്റഡ് തോൽവിയിൽ നിന്നും കഷ്ടിച്ച് തടിതപ്പിയത്.
ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ ലെവൻഡോസ്‌കിയുടെ ഹാട്രിക്കിന്റെ ബലത്തിൽ ബയേൺ ബെൻഫിക്കയെ തകർത്തു. 5-2നായിരുന്നു ബയേണിന്റെ വിജയം. ഗ്രൂപ്പ് ഇയിൽഡൈനാമോ കീവിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സ വിജയിച്ചു. അൻസുഫാറ്റിയാണ് വിജയഗോൾ നേടിയത്.