Publish Date: Sun, 17 Oct 2021 (08:26 IST)
Updated Date: Sun, 17 Oct 2021 (08:31 IST)
സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് കിരീടം. നേപ്പാളിനെതിരെ നടന്ന ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. നായകന്‍ സുനില്‍ ഛേത്രിയും മധ്യനിരതാരം സുരേഷ് സിങ്ങും മലയാളിതാരം സഹല്‍ അബ്ദുള്‍ സമദുമാണ് ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്.
ഇന്ത്യയുടെ എട്ടാമത് സാഫ് കപ്പ് കിരീടമാണിത്. കഴിഞ്ഞ തവണ നഷ്ടമായ കിരീടമാണ് ഇത്തവണ ഇന്ത്യ തിരിച്ചുപിടിച്ചത്. 2019-ല്‍ പരിശീലകനായി സ്ഥാനമേറ്റ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ കിരീടമാണിത്.