Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മെസിയെ മിശിഹ എന്നു വിളിക്കരുത്, അയാള്‍ ചെകുത്താനാണ്’; പൊട്ടിത്തെറിച്ച് അര്‍ജന്റീന താരം

‘മെസിയെ മിശിഹ എന്നു വിളിക്കരുത്, അയാള്‍ ചെകുത്താനാണ്’; പൊട്ടിത്തെറിച്ച് അര്‍ജന്റീന താരം

nicolas burdisso
ബ്യൂണേഴ്‌സ് അയേഴ്‌സ് , ചൊവ്വ, 17 ജൂലൈ 2018 (13:51 IST)
റഷ്യന്‍ ലോകകപ്പില്‍ മോശം പ്രകടനം പുറത്തെടുത്ത സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരെ മുന്‍ അര്‍ജന്റീന താരം നിക്കോളാസ് ബര്‍ഡിസോ രംഗത്ത്.

തന്റെ കരിയര്‍ നശിപ്പിച്ചതില്‍ മെസിക്ക് വ്യക്തമായ പങ്കുണ്ട്. ദേശിയ ടീമിലും ക്ലബ്ബ് ഫുട്‌ബോളിനും തന്നെ അവഗണിക്കാന്‍ കാരണമായത് മെസിയുടെ ചെകുത്താന്‍ ചെയ്‌തികളാണ്. ഇതിനു കാരണമായത് 2011ല്‍ താനും മെസിയും ലോക്കര്‍ റൂമില്‍ ഏറ്റുമുട്ടിയതാണെന്നും നിക്കോളാസ് വ്യക്തമാക്കി.

അന്ന് നടന്ന സംഭവത്തിന്റെ പക മെസിക്കൂണ്ടായിരുന്നു. ഇതോടെയാണ് തന്നെ എല്ലാവരും അവഗണിച്ചതും പുറത്താക്കിയതും. ഈ ഇടപെടലുകളില്‍ മെസിക്ക് വ്യക്തമായ പങ്കുണ്ടായിരുന്നുവെന്നും നിക്കോളാസ് ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംബാപ്പെ റയലിലേക്ക്?